Latest NewsNattuvartha

പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ 3 യുവാക്കള്‍ പിടിയില്‍’

കോട്ടയം : പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. കോടതിവരാന്തയില്‍ കഞ്ചാവു കൈമാറുന്നതു തടയാന്‍ ശ്രമിച്ച പൊലീസുകാരനെ മര്‍ദിച്ചു യൂണിഫോം വലിച്ചുകീറിയ സംഭവത്തിലാണ് യുവാക്കളുടെ അറസ്റ്റ്. തിരുവാതുക്കല്‍, കൊച്ചാലുംമൂട്ടില്‍, ആരോമല്‍ വിജയന്‍ (18), വട്ടത്തറ വീട്ടില്‍, വിഷ്ണു മനോഹര്‍ (27), പതിനഞ്ചില്‍ക്കടവ്, കൊച്ചുപറമ്പില്‍ വീട്, മാഹിന്‍ ആസാദ് (മുന്ന 18) എന്നിവരാണു പിടിയിലായത്. കഞ്ചാവ്, പിടിച്ചുപറി, ക്വട്ടേഷന്‍ കേസുകളില്‍ ജയിലില്‍ കഴിയുന്ന തിരുവാതുക്കല്‍ സ്വദേശി ബാദുഷയെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി-3ല്‍ ഹാജരാക്കാന്‍ ഇന്നലെ രാവിലെ പതിനൊന്നോടെ എത്തിച്ചപ്പോഴായിരുന്നു സംഭവം.

പിടിയിലായ പ്രതികള്‍ ബാദുഷയ്ക്കു കഞ്ചാവു കൈമാറാന്‍ ശ്രമിച്ചതു പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതോടെ ഇവര്‍ പിന്‍മാറി. എന്നാല്‍ പിന്നീടു വീണ്ടും കഞ്ചാവുമായി ഇവരെത്തിയതോടെ പൊലീസ് വീണ്ടും തടയാന്‍ ശ്രമിച്ചു. ഇതിനിടെ ബാദുഷ പൊലീസിനെ അസഭ്യം പറഞ്ഞ ശേഷം മര്‍ദിച്ചു. തുടര്‍ന്നു ആരോമലും വിഷ്ണുവും മാഹിനും ചേര്‍ന്നു പൊലീസ് ഉദ്യോഗസ്ഥനെ സംഘം ചേര്‍ന്നു മര്‍ദിച്ച ശേഷം യൂണിഫോം വലിച്ചു കീറി.

ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ ഇവര്‍ കടന്നുകളഞ്ഞു. മജിസ്‌ട്രേട്ടിനു പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ തിരുവാതുക്കല്‍ മാന്താര്‍ ഭാഗത്തു നിന്നു യുവാക്കളെ പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button