Latest NewsIndia

രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ലെ കാലതാമസം വിശ്വാസികൾക്ക് പ്രശ്‌നമെന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി

ഡ​ല്‍​ഹി: അയോധ്യയിലെ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ൽ കാലതാമസം വരുത്തുന്നത് വിശ്വാസികൾക്കും സന്യാസിമാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് ഉത്തർപ്രദേശ് ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യവ്യക്തമാക്കി. അയോധ്യ ഭൂമിതർക്ക കേസിൽ മധ്യസ്ഥ ചർച്ചയ്ക്കായി സുപ്രീംകോടതി മൂന്നംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്യു​ന്നി​ല്ല. മു​ന്‍​പ് ഇ​ത്ത​രം ശ്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ട് പ​രാ​ജ​യ​പ്പെ​ട്ട​താ​ണ്. രാ​മ​ന്‍റെ ഭ​ക്ത​രും സ​ന്യാ​സി​മാ​രും ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ല്‍ കാ​ല​താ​മ​സം ഉ​ണ്ടാ​കു​ന്ന​ത് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​ട്ട. ജ​സ്റ്റീ​സ് ഖ​ലീ ഫു​ള്ള ഖാ​ന്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ല്‍ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ ശ്രീ​റാം പ​ഞ്ചു, ജീ​വ​ന​ക​ല ആ​ചാ​ര്യ​ന്‍ ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ര്‍ എ​ന്നി​വ​രും അം​ഗ​ങ്ങ​ളാ​ണ്. ത​ര്‍​ക്ക ഭൂ​മി​യാ​യ അ​യോ​ധ്യ ഉ​ള്‍​പ്പെ​ടു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഫൈ​സാ​ബാ​ദി​ലാ​ണ് മ​ധ്യ​സ്ഥ സ​മി​തി​യു​ടെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ക. ഒരാഴ്ചയാണ് ചർച്ച തുടങ്ങാനായി കോടതി നൽകിയിരിക്കുന്ന സമയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button