KeralaLatest News

എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി: പ്രതിഷേധവുമായി ഘടകകക്ഷികള്‍

തിരുവനന്തപുരം•ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. ആകെയുള്ള 20 സീറ്റുകളിലും തീരുമാനമായതായി നേതാക്കള്‍ അറിയിച്ചു. 16 സീറ്റില്‍ സി.പി.എമ്മും 4 സീറ്റുകളില്‍ സി.പി.ഐയും മത്സരിക്കും.

സീറ്റ് ലഭിക്കാത്തതില്‍ ഘടകകക്ഷികളായ ജെ.ഡി.എസും എല്‍.ജെ.ഡിയ്ക്കും കടുത്ത പ്രതിഷേധമാണുള്ളത്. ഇരു പാര്‍ട്ടികളും എല്‍.ഡി.എഫ് യോഗത്തില്‍ അതൃപ്തി അറിയിച്ചു. മുന്നണി ബന്ധത്തെക്കരുതി തീരുമാനം അംഗീകരിക്കുകയാണെന്നും ഇരു കക്ഷികളും പറഞ്ഞു.

അതേസമയം, സ്ഥാനാര്‍ഥിയായി പി.വി അന്‍വര്‍ എം.എല്‍.എയുടെ പേരും ഉയര്‍ന്നു. സി.പി.എം പൊന്നാനി മണ്ഡലം കമ്മിറ്റിയാണ് അന്‍വറിന്റെ പേര് നിര്‍ദ്ദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button