Latest NewsInternational

ചെവി വൃത്തിയാക്കുന്നതിനിടെ ബഡ്സ് കുടുങ്ങി യുവാവിന് നേരിടേണ്ടി വന്നത് തലയൊട്ടിയില്‍ മാരകമായ അണുബാധ !

ചെ വി വൃത്തിയാക്കുന്നതിനിടെ ബഡ്സില്‍ വെച്ചിരുന്ന കോട്ടണ്‍ ആവരണം ചെവിയുടെ അകത്ത് കുടുങ്ങി ഇംഗ്ലണ്ടിലുളള ഒരു യുവാവ് യാതന സഹിച്ചത് അഞ്ച് വര്‍ഷമാണ്. ചെവിയുടെ ഉളളില്‍ ബഡ്സിന്‍റെ ഭാഗം ഉടക്കിയതിനെ തുടര്‍ന്ന് ഇടത് ചെവിയുടെ കേല്‍വി ശക്തിവരെ നഷ്ടപ്പെട്ടിരുന്നു. പക്ഷേ ചെവിക്കുളളില്‍ ബഡ്സിന്‍റെ അവശിഷ്ടം കുടുങ്ങി. കാര്യം രോഗബാധിതനായ വ്യക്തി മനസിലാക്കിയിരുന്നില്ല. തുടര്‍ന്ന് ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഇയാള്‍ ചികില്‍സ തേടുകയും ചെയ്തു. പക്ഷേ ബഡ്സ് കുടുങ്ങിയ വിവരവും അത് തലയൊട്ടിയില്‍ മാരകമായ അണുബാധക്കും കാരണമായ വിവരം ആ ചികില്‍സയില്‍ വ്യക്തമായിരുന്നില്ല.

ചെവിക്കുണ്ടായ വെറും സാധാരണ അണുബാധയെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ ദിവസം ചെല്ലുന്തോറും യുവാവിന്‍റെ നില ഗുരുതരമായി. കടുത്ത തലവേദനയും ഛര്‍ദ്ദിയും മൂലം അദ്ദേഹം ബുദ്ധിമുട്ടി. ചെവിയുടെ കേല്‍വി വരെ പോയി അത്യാസന്നനിലയിലായ അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും വിദഗ്ദ ചികില്‍സ തേടുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ നൂതന പരിശോധനയിലാണ് യുവാവിന്‍റെ ചെവിക്കുളളില്‍ ബഡ്സിന്‍റെ അവശിഷ്ടം കുടുങ്ങി ഇരിക്കുന്നതായി കണ്ടത്.

ഇത് നാളുകളോളം ഇരുന്ന് തലച്ചോറിനേയും തലയോട്ടിയേയും ബന്ധിപ്പിക്കുന്ന ഇടത്ത് മാരകമായ അണുബാധക്ക് കാരണമാകുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ അതില്‍ നിന്ന് മോചിപ്പിക്കുന്നതിനായുളള ചികില്‍സ നല്‍കുകയും ബഡ്സിന്‍റെ അവശിഷ്ടം പറത്തെടുക്കുകയും ചെയ്തു. അതോടൊപ്പം ഒരാഴ്ചയോളം നല്‍കിയ ആന്‍റിബയോട്ടിക്സിന്‍റെ ഫലമായി ചെവിയുടെ ആന്തരികമായ ഇടത്തില്‍ അണുബാധമൂലം രൂപപ്പെട്ടിരുന്ന ഒരു വീക്കവും ശമിച്ചു. മൂന്നാഴ്ചത്തെ ചികില്‍സക്ക് ശേഷം യുവാവ് ചെവി സംബന്ധമായ അസുഖത്തില്‍ നിന്ന് മോചിതനായി ആശുപത്രി വിട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button