News

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വിപുലമായ സംവിധാനങ്ങളുമായി എക്‌സൈസ് വകുപ്പ്

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനവും വിപണനവും തടയുന്നത് എക്‌സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയിലെ എല്ലാ റേഞ്ച് ഓഫീസുകളിലും മൊബൈല്‍ പട്രോള്‍ യൂണിറ്റ് ആരംഭിച്ചു. പരാതികളിലും രഹസ്യവിവരങ്ങളിലും അടിയന്തര നടപടി സ്വീകരിക്കും. സംശയാസ്ദപമായ സാഹചര്യങ്ങളില്‍ ഇടപെടുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രതേ്യക ഇന്റലിജന്‍സ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്‌സൈസ് ടീമിനെ നിയോഗിച്ചു. മദ്യ ഉത്പാദന വിപണന കേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും പോലീസ്, ഫോറസ്റ്റ്, റവന്യു വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകള്‍ ആരംഭിച്ചിട്ടുണ്ട്.

രാത്രികാലങ്ങളില്‍ വാഹന പരിശോധനകള്‍ കര്‍ശനമാക്കി. ഇതിനായി പ്രതേ്യക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ പ്രധാന പാതകള്‍ എക്‌സൈസ് ഫോഴ്‌സിന്റെ പ്രതേ്യക നിരീക്ഷണത്തിലാണ്. സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനങ്ങള്‍, കടകള്‍, തുറസ്സായ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ പരിശോധിക്കും. കള്ളുഷുപ്പുകള്‍, ബാറുകള്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ എന്നിവ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കി സാമ്പിളുകള്‍ എടുത്തുവരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പാന്‍മസാല, പാന്‍പരാഗ്, മറ്റ് ലഹരി വസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി തടയുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ അറിയിക്കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

ജില്ലാ കണ്‍ട്രോള്‍ റൂം ടോള്‍ഫ്രീ നമ്പര്‍:155358, എക്‌സൈസ് ജില്ലാ ഓഫീസ്: 0468 2222873, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍: 9447178055, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍: 9496002863, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്: 940009473, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പത്തനംതിട്ട: 9400069466, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടൂര്‍: 9400069464, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാന്നി: 9400069468, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മല്ലപ്പള്ളി: 9400069470, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തിരുവല്ല: 9400069472, എക്‌സൈസ് റേഞ്ച് ഓഫീസ് പത്തനംതിട്ട: 9400069476, എക്‌സൈസ് റേഞ്ച് ഓഫീസ് കോന്നി: 9400069478, എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റാര്‍: 9400069479, എക്‌സൈസ് റേഞ്ച് ഓഫീസ് അടൂര്‍: 9400069475, എക്‌സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി: 9400069480, എക്‌സൈസ് റേഞ്ച് ഓഫീസ് തിരുവല്ല: 9400069481.

shortlink

Related Articles

Post Your Comments

Related Articles


Back to top button