NewsSaudi Arabia

ഇനി അതിഥികളായെത്താം; ഉംറ തീര്‍ത്ഥാടകര്‍ക്കായി പുതിയ പദ്ധതി

റിയാദ്: സൗദിയില്‍ ഉംറ തീര്‍ത്ഥാടകരെ സ്വന്തം ഉത്തരവാദിത്തത്തില്‍ അതിഥികളായി കൊണ്ടുവരുന്നതിനുള്ള പദ്ധതി ഉടന്‍ ആരംഭിക്കും. നിയമാനുസൃതം രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെയാണ് അതിഥികളായി ഉംറ വിസയില്‍ കൊണ്ടുവരാന്‍ സാധിക്കുക.സ്വദേശികള്‍ക്കും വിദേശികള്‍ക്കും വര്‍ഷത്തില്‍ മൂന്ന് തവണ അതിഥികളെ കൊണ്ടുവരാന്‍ അനുവാദമുണ്ട്. മൂന്ന് മുതല്‍ അഞ്ച് വരെ വരെ ബന്ധുക്കളെ ഇങ്ങിനെ കൊണ്ടുവരാന്‍ അനുവാദമുണ്ടാകും. ഉംറത്തുല്‍ മുളീഫ് അഥവാ ഗസ്റ്റ് ഉംറ എന്നാണ് പദ്ധതിയുടെ പേര്. ഹജ്ജ്-ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസ്സാന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അതിഥികള്‍ രാജ്യം വിടുന്നത് വരെ ആതിഥേയരുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വത്തിലായിരിക്കും. അതിഥികള്‍ക്ക് വേണ്ട എല്ലാ സേവനങ്ങളും ആതിഥേയര്‍ നല്‍കണം. സ്വദേശികള്‍ക്ക് അവരുടെ സിവില്‍ ഐ.ഡി ഉപയോഗിച്ചും വിദേശികള്‍ക്ക് ഇഖാമ നംമ്പര്‍ ഉപയോഗിച്ചും ഉംറ വിസക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇഖാമയുടെ പ്രൊഫഷന്‍ സംബന്ധിച്ച നിബന്ധനകളുണ്ടാകുമോ എന്നതിനെസംബന്ധിച്ചും വിസയുടെ കാലാവധി, പദ്ധതി എന്നു മുതല്‍ ആരംഭിക്കുമെന്നതിനെ കുറിച്ചും വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button