Latest NewsIndia

അദ്വാനിക്കായി മുതലക്കണ്ണീരൊഴുക്കി മമതയും കെജ്‌രിവാളും

മോദിയുടെ ഈ നിലപാട് ഹിന്ദു സംസ്‌ക്കാരത്തിന് എതിരാണെന്നും മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നാണ് ഹിന്ദു സംസ്‌ക്കാരത്തില്‍ പറയുന്നതെന്നും കെജ്‌രിവാള്‍

കൊല്‍ക്കത്ത: മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ വിമര്‍ശനവുമായി പശ്ചിമ ബം​ഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്ത്. കഷ്ടപ്പെട്ട് ഒരു വീട് ഉണ്ടാക്കിക്കഴിഞ്ഞപ്പോള്‍ ആ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറയുന്ന അവസ്ഥയാണ് മുരളീ മനോഹര്‍ ജോഷിയെപ്പോലുള്ളവര്‍ ഇപ്പോള്‍ നേരിടുന്നതെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.എല്‍.കെ അദ്വാനിയേയും മുരളീ മനോഹര്‍ ജോഷേയേയും പോലുള്ളവരെ അപമാനിക്കുകയായിരുന്നു മോദിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.

മോദിയുടെ ഈ നിലപാട് ഹിന്ദു സംസ്‌ക്കാരത്തിന് എതിരാണെന്നും മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നാണ് ഹിന്ദു സംസ്‌ക്കാരത്തില്‍ പറയുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു. ” അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയും തഴഞ്ഞ മോദിയുടെ നിലപാട് ഹൈന്ദവ സംസ്‌ക്കാരത്തിന് എതിരാണ്. മുതിര്‍ന്നവരെ അപമാനിക്കരുതെന്നാണ് ഹിന്ദു സംസ്‌ക്കാരത്തില്‍ പറയുന്നത്. എന്നാല്‍ മോദി എന്താണ് ചെയ്തത്. മുതിര്‍ന്നവര്‍ ഒരു വീട് നിര്‍മിച്ചെടുക്കും. ഒടുവില്‍ വീട്ടിലെ പ്രായം കുറഞ്ഞവര്‍ അവരെ ആ വീട്ടില്‍ നിന്നും ചവിട്ടിപ്പുറത്താക്കും. സ്വന്തക്കാര്‍ സംരക്ഷിച്ചില്ലെങ്കില്‍ പിന്നെ അവരെ ആരാണ് സംരക്ഷിക്കുകയെന്നും കെജ്‌രിവാള്‍ ചോദിച്ചു.

അതെ സമയം മമതയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ‘പുതിയ നേതാക്കള്‍ വന്നപ്പോള്‍ പഴയ കാര്യങ്ങള്‍ ബിജെപി മറന്നു. പക്ഷേ ഓള്‍ഡ് ഈസ് ​ഗോള്‍ഡാണ്. ഇത് അദ്ദേഹത്തിന് അപമാനകരമാണ്. ഇതെന്റ മാത്രം അഭിപ്രായമാണ്. അതിനോട് അവര്‍ യോജിക്കണമെന്നില്ല’-മമത പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷിയേയും മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയേയും മത്സരരംഗത്തു നിന്നും തെരഞ്ഞെടുപ്പ് പ്രചരണ ചുമതലകളില്‍ നിന്നും ബി.ജെ.പി ഒഴിവാക്കിയതിന് പിന്നാലെയാണ് അദ്വാനിയെ വാഴ്ത്തിക്കൊണ്ട് മമത രംഗത്തെത്തിയത്.

പുതിയ നേതാക്കള്‍ വന്നപ്പോള്‍ പഴയതെല്ലാം ബി.ജെ.പി മറന്നു. എന്നാല്‍, പഴയതാണ് ഏറെ നല്ലത്. സീറ്റ് നിഷേധം അദ്വാനിക്ക് അപമാനകരമാണെന്നും മമത പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button