Latest NewsIndia

ലോക്സഭാ തെരഞ്ഞെടുപ്പ് : ഗുജറാത്തിലെ ജനങ്ങള്‍ ആര്‍ക്കൊപ്പം? ഏറ്റവും പുതിയ സര്‍വേ ഫലം

ന്യൂഡല്‍ഹി• 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഗുജറാത്തിലെ ആകെയുള്ള 26 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് 6 സീറ്റുകള്‍ ലഭിക്കുമെന്ന് എ.ബി.പി ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സര്‍വേ പറയുന്നു. ബി.ജെ.പിയ്ക്ക് 20 ഉം കോണ്‍ഗ്രസിന് 6 ഉം സീറ്റുകളാണ് എ.ബി.പി ന്യൂസ് പ്രവചിക്കുന്നത്.

അമിത് ഷാ മത്സരിക്കുന്ന ഗാന്ധിനഗര്‍ സീറ്റില്‍ ബി.ജെ.പിയ്ക്ക് അനായാസ വിജയം ലഭിക്കുമെന്ന് സര്‍വേ പറയുന്നു. നേരത്തെ എല്‍.കെ അദ്വാനി മത്സരിച്ചിരുന്ന മണ്ഡലമാണിത്.

നിര്‍ണായകമായ വല്‍സാഡ് സീറ്റിലും ബി.ജെ.പി വിജയം നേടും. വല്‍സാഡ് സീറ്റില്‍ വിജയിക്കുന്ന പാര്‍ട്ടി കേന്ദ്രത്തില്‍ സര്‍ക്കരുണ്ടാക്കും എന്നൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ തവണ നരേന്ദ്രമോദി മത്സരിച്ച വഡോദര സീറ്റിലും ബി.ജെ.പിയ്ക്ക് വിജയം ഉറപ്പാണെന്ന് സര്‍വേ പറയുന്നു. 2014 ല്‍ മോദി ഇവിടെ നിന്നുംവിജയിച്ചെങ്കിലും വാരണാസി നിലനിര്‍ത്തി വഡോദരയില്‍ നിന്നും രാജിവയ്ക്കുകയായിരുന്നു.

സൂറത്ത്, രാജ്കോട്ട്, ജാംനഗര്‍, പോര്‍ബന്തര്‍, കച്ച്, ഭാറുച്ച്, ഭാവ്നഗര്‍, ബര്‍ദോളി, അഹമ്മദാബാദ് ഈസ്റ്റ്‌, അഹമ്മദാബാദ് വെസ്റ്റ്, മെഹ്സാന, ഖേദ, പഞ്ച്മഹല്‍, ദഹോദ്, സബര്‍കാന്ത, സുരേന്ദ്രനഗര്‍, നവ്സരി തുടങ്ങിയവയാണ് ബി.ജെ.പിയ്ക്ക് വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റു പ്രധാന സീറ്റുകള്‍.

ആനന്ദ്‌, ബനസ്കാന്ത, ജുനഗഡ്, ഛോട്ടാ ഉദയ്പൂര്‍, അമ്രേലി, പത്താന്‍ സീറ്റുകളിലാണ് കോണ്‍ഗ്രസിന് വിജയ സാധ്യതയുള്ളത്.

ഏപ്രില്‍ 23 ന് ഒറ്റ ഘട്ടമായാണ് ഗുജറാത്തിലെ വോട്ടെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button