Latest NewsIndia

ഇന്ത്യൻ വ്യോമാക്രമണം പാകിസ്ഥാനിലുള്ളവരെക്കാള്‍ വേദനിപ്പിച്ചത് മമത ബാനര്‍ജിയെ : പ്രധാനമന്ത്രി

അവര്‍ ഒരുപാട് ബഹളം വച്ചു, അങ്ങനെയവര്‍ പാകിസ്ഥാനിലെ ഹീറോകളായി

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം പാകിസ്ഥാനിലുള്ളവരെക്കാള്‍ മമത ബാനര്‍ജിയെയാണ് വേദനിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘നമ്മള്‍ ബാലാകോട്ടില്‍ പ്രത്യാക്രമണം നടത്തി. പക്ഷേ അത് ഇവിടെ ചില ആളുകളെ വളരെ വേദനിപ്പിച്ചു. ഇസ്ലാമാബാദിലെയും റാവല്‍പിണ്ടിയിലെയും ജനങ്ങള്‍ വേദനിച്ചതിലും അധികം ഇത് വേദനിപ്പിച്ചത് കൊല്‍ക്കത്തയിലെ ദീദിയെയാണ്. അവരുടെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് നമ്മള്‍ അവരെ ആക്രമിച്ചത് ദീദിക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല.

ദീദിക്ക് മാത്രമല്ല, പ്രതിപക്ഷ മഹാസഖ്യത്തിലെ പലരെയും ഇത് വേദനിപ്പിച്ചു. അവര്‍ ഒരുപാട് ബഹളം വച്ചു, അങ്ങനെയവര്‍ പാകിസ്ഥാനിലെ ഹീറോകളായി’. ബംഗാളില്‍ നടന്ന റാലിയില്‍ പ്രതിപക്ഷസഖ്യത്തെയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു മോദിയുടെ വിമര്‍ശനം. സൈന്യത്തിന് നേരെ നിരന്തരം ചോദ്യങ്ങളുയര്‍ത്തി അവരുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ പ്രതിപക്ഷസഖ്യം ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു. ‘നമ്മുടെ സൈന്യത്തിനെതിരെ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്.

നമ്മുടെ സായുധസേനക്ക് ലഭിക്കുന്ന പ്രത്യേക സംരക്ഷണം റദ്ദാക്കുമെന്നാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയുന്നത്. കശ്മീരില്‍ തീവ്രവാദികളേയും കല്ലേറുകാരെയും നേരിടുന്ന നമ്മുടെ ധീര സൈനികരുടെ കയ്യുകള്‍ ബന്ധിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം’‘ അഫ്‌സ്പ യഥാര്‍ത്ഥത്തില്‍ യഥാര്‍ത്ഥത്തില്‍ സൈനികര്‍ക്ക് അവരുടെ ജോലികള്‍ സ്വാതന്ത്ര്യത്തോടെ നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതാണ്. പക്ഷേ നമ്മുടെ സൈനികരില്‍ അവര്‍ക്ക് വിശ്വാസമില്ല.

നമ്മുടെ നിയമങ്ങളില്‍ അവര്‍ക്ക് വിശ്വാസമില്ല. അതുകൊണ്ടാണ് അവര്‍ ഇത്തരം പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നത്.റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന യുപിഎ സർക്കാര്‍ നമ്മുടെ ധീരരെ ഒരിക്കലും സ്വതന്ത്രമാക്കില്ലെന്നും’ പ്രധാനമന്ത്രി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button