Latest NewsIndia

വയനാട്ടില്‍ മത്സരം തീ പാറും : രാഹുല്‍ ഗാന്ധിയെ എതിരിടാന്‍ സ്മൃതി ഇറാനിയും കേന്ദ്ര മന്ത്രിമാരും വയനാട്ടിലേയ്ക്ക്

കല്‍പ്പറ്റ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാടാണ് ഇനി കേന്ദ്രബിന്ദു. വയനാട്ടില്‍ മത്സരം കടുക്കും. രാജ്യവും സംസ്ഥാനവും ഉറ്റുനോക്കുന്നതും വയനാട് മണ്ഡലത്തിലേയ്ക്കാണ്. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയെ തറപറ്റിയ്ക്കാന്‍ ബിജെപി കരുക്കള്‍ നീക്കി തുടങ്ങി. ഇതിന്റെ ഭാഗമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയ്ക്കു വേണ്ടി സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പ്രചരണം നടത്താന്‍ വയനാട്ടിലെത്തും. സ്മൃതി ഇറാനിയെ കൂടാതെ ബിജെപിയുടെ ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരും വയനാട്ടിലെത്തുമെന്നാണ് സൂചന.

സ്മൃതി ഇറാനി ഈ മാസം 9നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുക. കേന്ദ്ര മന്ത്രി ആര്‍കെ സിംഗും സ്മൃതിക്കൊപ്പം സംസ്ഥാനത്തെത്തും.

15 വര്‍ഷമായി അമേഠിയില്‍ ഒന്നും ചെയ്യാത്ത രാഹുലിന് ഒരു വോട്ട് പോലും കിട്ടില്ലെന്നും രാഹുലിന്റെ വയനാടന്‍ മത്സരത്തെ സൂചിപ്പിച്ച് സമൃതി ഇറാനി പറഞ്ഞു. അമേഠിയില്‍ തോല്‍വി ഉറപ്പായതോടെയാണ് രാഹുല്‍ വരുന്നതെന്ന് വയനാട്ടുകാര്‍ തിരിച്ചറിയണമെന്നും സ്മൃതി ഇറാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button