Latest NewsUK

ബ്രെക്‌സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റെിന്റെ അനുമതി

ലണ്ടന്‍:ബ്രെക്‌സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റെ് അനുമതി നല്‍കി. ജനസഭയില്‍ പ്രമേയം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് പാസാക്കി. പ്രഭുസഭയുടെ അനുമതി കൂടി പ്രധാനമന്ത്രി തെരേസ മേ ചര്‍ച്ച ലഭിച്ചാല്‍ ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായിനടത്തും.

ഈ മാസം 12ആണ് ബ്രെക്സിറ്റിനായി യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് നല്‍കിയിട്ടുള്ള സമയ പരിധി. അത് അടുത്തിരിക്കെയാണ് ബദല്‍ നിര്‍ദേശവുമായി ചില എംപിമാര്‍ രംഗത്തെത്തിയത്. ബ്രെക്സിറ്റ് സമയ പരിധി നീട്ടാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടാനാണ് നിര്‍ദേശം.

കരാറില്ലാതെയുള്ള ബ്രെക്സിറ്റ് പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രഭുസഭ കൂടി ബില്‍ പാസാക്കേണ്ടതുണ്ട്. പുതിയ ബ്രെക്സിറ്റ് തീയതി മേ നിര്‍ദേശിക്കണമെന്നും ഇതിനു യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം വാങ്ങണമെന്നുമാണ് കോമണ്‍സ് പാസാക്കിയ ബില്ലില്‍ പറയുന്നത്

ബില്ലിനെ അനുകൂലിച്ച് 313 പേരും എതിര്‍ത്ത് 312 പേരും വോട്ടു ചെയ്തു.പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ എംപി യെവറ്റ് കൂപ്പറും കണ്‍സര്‍വേറ്റീവ് എംപി ഒലിവര്‍ ലെറ്റ്വിനും ഉള്‍പ്പെടെയുള്ള ഒരു ഗ്രൂപ്പാണു ബില്‍ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button