KeralaLatest News

രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചത് രാജീവ് ഗാന്ധി അറിയാതെ

പത്രിക സമര്‍പ്പിക്കുന്നതിന്  മുമ്പ്‌ രാഹുല്‍ ഒരുവാക്കു പോലും അമ്മയോടോ തന്നോടോ പറഞ്ഞിരുന്നില്ലെന്നാണ് സഹോദരന്‍ രാജീവ് ഗാന്ധി പറുന്നത്

കോട്ടയം: കോട്ടയത്തെ ഇ.കെ.രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് അമ്മ വത്സമ്മയും ഇളയ സഹോദരന്‍ ഇ.കെ.രാജീവ് ഗാന്ധിയും അറിയാതെ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കളക്ടറേറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് തൊട്ടു പിന്നാലെയാണ് ‘ഇ.കെ.രാഹുല്‍ ഗാന്ധി’യും പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം എരുമേലി മുട്ടപ്പള്ളി ഇയാനത്തോട്ടം വീട്ടില്‍ ആരും തന്നെ അറഞ്ഞില്ല.

അതേസമയം പത്രിക സമര്‍പ്പിക്കുന്നതിന്  മുമ്പ്‌ രാഹുല്‍ ഒരുവാക്കു പോലും അമ്മയോടോ തന്നോടോ പറഞ്ഞിരുന്നില്ലെന്നാണ് സഹോദരന്‍ രാജീവ് ഗാന്ധി പറുന്നത്. ബുധനാഴ്ച രാവിലെ മുതല്‍ വിളിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവെന്നും രാജീവ് പറഞ്ഞു.

ഇ.കെ രാജീവ് ഗാന്ധി-ഇ.കെ രാഹുല്‍ ഗാന്ധി

കഴിഞ്ഞ 31-ന് മുട്ടപ്പള്ളി ടി.വി.എച്ച്.എസിലെ പ്രധാനാധ്യാപികയുടെ യാത്രയയപ്പുവേളയില്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും നാടന്‍ പാട്ട് കലാകാരന്‍ കൂടിയായ രാഹുല്‍ പങ്കെടുത്തിരുന്നു. അന്ന് അവിടെ എത്തിയ രാഹുല്‍ പാട്ടുകള്‍ പാടിയാണ് മടങ്ങിയെതെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചതു കൂടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

അച്ഛന്‍ കുഞ്ഞുമോനാണ് ഗാന്ധി കുടുംബത്തിന്റെ പേര് മക്കളുടെ പേരിനൊപ്പം ചേര്‍ത്തത്. പിന്നീട് അച്ഛന്‍ ഇടതുപക്ഷ അനുകൂലിയായെങ്കിലും മക്കളുടെ പേരില്‍ മാറ്റമുണ്ടായില്ല.

അടുത്തയിടെ സംസ്ഥാന സര്‍ക്കാരിന്റെ നാടന്‍ കലാകാരന്മാര്‍ക്കുള്ള അവാര്‍ഡ് നേടിയ വ്യക്തിയാണ് രാഹുല്‍ ഗാന്ധി. അദ്ദേഹം തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാര്‍ത്ഥിയാണ്. ഭാര്യ രഞ്ജിയും മകന്‍ ൈസൈന്ധവുമായി തിരുവനന്തപുരത്താണ് താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button