Latest NewsElection NewsKerala

ആങ്ങളക്ക് പിന്നാലെ നടക്കുന്ന നാല്പത്തിയെട്ടുകാരി പെങ്ങളുപെണ്ണ്; പോസ്റ്റ് വൈറലാവുന്നു

ബത്തേരി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിക്കാന്‍ വന്നപ്പോള്‍ നിരവധി പേരാണ് അദ്ദേഹത്തേയും സഹോദരി പ്രിയങ്കാ ഗാന്ധിയേയും കാണാനായെത്തിയത്. രാഹുല്‍ വന്നത് വലിയ വാര്‍ത്താ പ്രാധാന്യം തന്നെ നേടി. സഹോദരന് വേണ്ടി വളരെ ആത്മാര്‍ത്ഥമായി തന്നെ പ്രിയങ്ക വോട്ടു തേടി. രാഹുല്‍ ഗാന്ധിയെ ഹൃദയത്തിലേറ്റണമെന്ന് വയനാട്ടിലെ വോട്ടര്‍മാരോട് പ്രിയങ്ക ഗാന്ധി ട്വീറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു. ‘എന്റെ സഹോദരന്‍, എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, എനിക്ക് അറിയാവുന്ന ഏറ്റവും ധൈര്യമുള്ള മനുഷ്യന്‍. വയനാട്ടുകാരേ, രാഹുലിനെ നന്നായി നോക്കണേ. അദ്ദേഹം നിങ്ങളെ കൈവിടില്ല…’ പ്രിയങ്ക ട്വീറ്ററില്‍ കുറിച്ചു. പ്രിയങ്കയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റും ശ്രദ്ധേയമാകുന്നുണ്ട്. പരസ്പരമുള്ള ഇവരുടെ സ്‌നേഹം മനുഷ്യത്വത്തിന്റെ തെളിവാണെന്നും നാളെ പൊതുജനങ്ങള്‍ക്കും ഈ കരുതല്‍ ഗുണം ചെയ്യുമെന്നും ഫിലിപ് ജേക്കബ് എന്നയാളുടെ പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

My brother
My truest friend
He wont let you down

എന്നെക്കുറിച്ച് ഇങ്ങനെ
ഒരു ഉറപ്പ് നൽകാൻ ഒരു പെങ്ങൾ
ഇല്ലാതെ പോയത് കൊണ്ടു കൂടിയാവാം ഈ വാചകങ്ങളായിരുന്നു ഇന്നലെ മുഴുവൻ മനസ്സിൽ

രാജ്യംമുഴുവൻ പപ്പു എന്ന് വിളിച്ച്‌ പരിഹസിക്കുമ്പോഴും
നാല്പത്തിയൊൻപത് വയസ്സുള്ള
ആങ്ങളക്ക് പിന്നാലെ നടക്കുന്ന
നാല്പത്തിയെട്ടുകാരി പെങ്ങളുപെണ്ണ്
ഇതാദ്യമായല്ല അത്ഭുതപ്പെടുത്തുന്നത്.
അയാളുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളിലൊക്കെയും അവരെയും കാണാറുണ്ട്

നിഴൽ പോലെ ഇങ്ങനെ
ഒട്ടിക്കൂടി പിന്നാലെ പോവാൻ ഇവർക്കെവിടെ നേരം
എന്ന് ചിന്തിച്ചിരിക്കാറുണ്ട്.’

അസൂയപ്പെട്ടിട്ടുണ്ട്
. വരുൺ ഗാന്ധിയുടെ മകൾ മരിച്ചപ്പോൾ
രാഹുലും പ്രിയങ്കയും ഒരുമിച്ചാണ് അവിടേക്കോടിയെത്തിയത്
സങ്കടത്തിന്റെ ആനിമിഷങ്ങളിൽ രാഷ്ട്രീയ വിരോധങ്ങൾ അവർക്കൊരു തടസ്സമായില്ല
മകൾ നഷ്ടപ്പെട്ട ദുഖത്തിൽ എല്ലാം തകർന്നിരിക്കുന്നവരുണിന്റെ തോളിൽ കൈവെച്ച് ആശ്വസിപ്പിക്കുന്ന ചിത്രം
എതോ ഇംഗ്ലീഷ് മാസികയിൽ
കണ്ടതിപ്പോഴും മനസ്സിലുണ്ട്
ഒരു പ്രൊഫഷണൽ ക്യാമറയിലെ
ചിത്രമായിരുന്നില്ല അത്
എങ്കിലും മാസിക അത് പ്രസിദ്ധീകരിച്ചു
സാഹോദര്യത്തിന്റെ അപൂർവ്വ നിമിഷങ്ങൾ

പറഞ്ഞു വന്നത്

ഒരു പൊളിറ്റിക്കൽ മൈലേജിന്റെ കുബുദ്ധിയോടെ അയാളോ അവരോ ആ നിമിഷത്തെ
ഉപയോഗിച്ചു കണ്ടില്ല
എന്നുള്ളതാണ്.

ഇന്നലെ മാദ്ധ്യമപ്രവർത്തകർ വീണ് പരിക്കേറ്റ പ്പോഴും
രാഹുലവിടെ ഉണ്ടായിരുന്നു
അയാൾക്ക് പിന്നിൽ
വീണ് കിടക്കുന്നവന്റഷൂസുമായി പ്രിയങ്കയും

‘പാർട്ടിക്കാരായ അണികളാൽ തല്ലി വീഴ്ത്തപ്പെട്ട് കിടക്കുമ്പോഴും തിരിഞ്ഞു നോക്കാതെ
കാറിൽ കയറിപ്പോകുന്ന
നേതാക്കളെ കണ്ട് ശീലമുള്ള
ഞങ്ങൾക്ക് അത് പുതുമയാണ്

മാന്യതകളെ മാന്യമായി
വിലയിരുത്തുന്നത് മറ്റൊരു തരം മാന്യതയാണ്

എനിക്ക് നിലപാടുകളുണ്ട് കൃത്യമായ രാഷ്ട്രീയവുമുണ്ട്
അതൊരിക്കലും നെഹ്റു കുടുംബവുമായി ഒരിക്കലും ഒത്തു പോകുന്ന ഒന്നല്ല
ഇനി ആവാനും പോണില്ല

അതുകൊണ്ട് അയാൾക്കത് ഒരു നഷ്ടമാണ് എന്ന് കരുതുന്നുമില്ല

രാഷ്ട്രീയം ഏതുമാവട്ടെ

മാന്യതയോ മൂല്യബോധമോ
തൊട്ടു തീണ്ടാത്ത ചിലരുണ്ടാവുമ്പോൾ ചില മാന്വതകളെ ഉയർത്തിക്കാട്ടാനായില്ലെങ്കിൽ കാലത്തിനോടും അവനവനോടും ചെയ്യുന്ന സത്യസന്ധതയില്ലായ്മയും അത്.

ആരൊക്കെയോ എഴുതിയത് പോലെ ഇന്ത്യയ്ക്ക് വേണ്ടത് നല്ലാങ്ങളയേയോ നല്ല പെങ്ങളുട്ടിയേയോ ഒന്നുമായിരിക്കില്ല
നല്ല പാർലമെന്റേറിയൻ
നല്ല പ്രധാനമന്ത്രി എന്നിവ തന്നെയാണ്.

പക്ഷെ
മനുഷ്യരുടെ പ്രതിനിധികൾക്ക്
മനുഷ്യത്വം ഉണ്ടാവുക
എന്നതൊരു മിനിമം
യോഗ്യതയാണ്

രാജ്യം മുഴുവൻ പപ്പു എന്ന് വിളിക്കുമ്പോഴും പരിഹസിക്കുമ്പോഴും അവൻ ഒരിക്കലും നിങ്ങളെ താഴെയിടില്ല എന്ന് പറഞ്ഞ് നിഴൽ പോലെ
കട്ടയ്ക്ക് കുടെ നിൽക്കുന്ന
ഒരു പെങ്ങളുണ്ടല്ലോ

കാലവും ചരിത്രവും നിങ്ങളെ അടയാളപ്പെടുത്തിയിടും
രാഹുൽ

നിങ്ങളൊരു മനുഷ്യനാണ്
രാഹുൽ

https://www.facebook.com/philip.jacob.355/posts/10157160163013156

shortlink

Related Articles

Post Your Comments

Related Articles


Back to top button