Nattuvartha

കള്ളിൽ അമിത അളവിൽ മായം; 14 ഷാ​പ്പു​ക​ൾ പൂട്ടിച്ചു

സാം​പി​ളു​ക​ളി​ൽ സോ​ഡി​യം ലോ​റ​ൽ സ​ൾ​ഫേ​റ്റ് എ​ന്ന രാ​സ​വ​സ്തു ക​ല​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആവശ്യം ഉയർന്നത്

മാ​വേ​ലി​ക്ക​ര: കള്ളിൽ അമിത അളവിൽ മായം, ക​ള്ളി​ൽ രാ​സ​വ​സ്തു ക​ണ്ടെ​ത്തി​യതിനെത്തുടർന്ന് മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് റേ​ഞ്ചി​ലെ ക​ള്ളു​ഷാ​പ്പു​ക​ൾ അ​ട​ച്ചു. ലൈ​സ​ൻ​സി​ക​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നു ര​ണ്ടു​ഗ്രൂ​പ്പു​ക​ളി​ലാ​യി 14 ഷാ​പ്പു​ക​ളാ​ണു അ​ട​ച്ച​ത്. മാ​വേ​ലി​ക്ക​ര റേ​ഞ്ചി​ലെ ര​ണ്ടാം​ന​ന്പ​ർ ക​ട​വൂ​ർ, 16-ാം ന​ന്പ​ർ കാ​രാ​ഴ്മ പ​ടി​ഞ്ഞാ​റ് എ​ന്നീ ക​ള്ളു​ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സി​ക​ൾ​ക്കാ​ണു കഴിഞ്ഞ ദിവസം നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

അമിതമായ അളവിൽ ക​ള്ളി​ൽ രാ​സ​വ​സ്തു ക​ണ്ടെ​ത്തി​യ ക​ട​വൂ​ർ ഷാ​പ്പ് ഒ​ന്നാം ഗ്രൂ​പ്പി​ലും, കാ​രാ​ഴ്മ പ​ടി​ഞ്ഞാ​റ് ഷാ​പ്പ് മൂ​ന്നാം​ഗ്രൂ​പ്പി​ലും ഉ​ൾ​പ്പെ​ട്ട​താ​ണ്. രാ​സ​വ​സ്തു ക​ണ്ടെ​ത്തി​യ ഷാ​പ്പു​ക​ൾ അ​ട​ച്ചി​ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​തോ​ടെ​യാ​ണു 14 ഷാ​പ്പു​ക​ൾ അ​ട​ച്ച​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി അ​വ​സാ​ന ആ​ഴ്ച ര​ണ്ടു​ഷാ​പ്പു​ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ച്ച സാം​പി​ളു​ക​ളി​ൽ സോ​ഡി​യം ലോ​റ​ൽ സ​ൾ​ഫേ​റ്റ് എ​ന്ന രാ​സ​വ​സ്തു ക​ല​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആവശ്യം ഉയർന്നത്

shortlink

Post Your Comments


Back to top button