Latest NewsElection NewsIndiaElection 2019

ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ പ്രതിഷേധിച്ച് ഉപരോധസമരം നടത്തിയ കുമാരസ്വാമി അടക്കമുള്ളവര്‍ക്ക് എതിരെ ക്രിമിനല്‍ കേസ്

വിവിധയിടങ്ങളിലായി നടന്ന റെയ്ഡില്‍ 8.14 കോടി രൂപയും 1.69 കോടി രൂപയുടെ ആഭരണങ്ങളും കണ്ടെടുത്തിരുന്നു.

ബംഗളുരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ പ്രതിഷേധിച്ച് ഉപരോധസമരം നടത്തിയ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി അടക്കമുള്ളവര്‍ക്ക് എതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആദായ നികുതി വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി നടന്ന റെയ്ഡില്‍ 8.14 കോടി രൂപയും 1.69 കോടി രൂപയുടെ ആഭരണങ്ങളും കണ്ടെടുത്തിരുന്നു.

എന്നാല്‍ റെയ്ഡ് നടത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയമാണെന്ന് ആരോപിച്ചാണ് കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് ആദായനികുതി വകുപ്പ് ഓഫീസ് ഉപരോധിച്ചത്. മൈസൂരു, മാണ്ഡ്യ, ഹസന്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാരുടേയും എഞ്ചിനീയര്‍മാരുടേയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ ആഭരണവും പണവുമടക്കം 2.11 കോടി രൂപയുടെ സമ്പാദ്യമാണ് കണ്ടെടുത്തത്.

നികുതി വെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തടസ്സമുണ്ടാക്കുന്നത് കുമാര സ്വാമിയുടെ സത്യവാചകത്തിന്റെ ലംഘനമാണെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button