Food & Cookery

ചൂട് കാലത്ത് ഉള്ളം തണുപ്പിയ്ക്കാ ഈ ജ്യൂസുകള്‍

ഈ ചൂടിനെ ശമിപ്പിക്കാന്‍ എന്തുതരം ജ്യൂസാണ് മികച്ചത്. വീട്ടില്‍ നിന്ന് തയ്യാറാക്കാവുന്ന മൂന്ന് തരം ജ്യൂസാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ക്ഷീണം മാറ്റി ശരീരത്തെ കൂളാക്കാന്‍ ഈ ജ്യൂസുകള്‍ക്ക് സാധിക്കും.

നെല്ലിക്ക ജ്യൂസ്
ആവശ്യമായ സാധനങ്ങള്‍

നെല്ലിക്ക- 2-3 എണ്ണം
പുതിനയില 58 എണ്ണം
പച്ചമുളക് 1/2 കഷണം
തണുത്ത വെള്ളം- 1 ഗ്ലാസ്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മേല്‍പ്പറഞ്ഞ എല്ലാ ചേരുവകളും കൂടി ഒരു ബ്ലെന്‍ഡറില്‍ ഇട്ട് നന്നായി അടിച്ചെടുക്കുക. ഒരു അരിപ്പയിലൂടെ അരിച്ച് സെര്‍വ് ചെയ്യാവുന്നതാണ്.

ലെമണ്‍ മിന്റ് കൂളര്‍
ആവശ്യമായ സാധനങ്ങള്‍

ചെറുനാരങ്ങ 2 എണ്ണം
പുതിനയില- ഒരുപിടി
ഇഞ്ചി ഒരു ചെറിയ കഷണം
പഞ്ചസാര- 3 ടേബിള്‍സ്പൂണ്‍
തണുത്ത വെള്ളം 1 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

മേല്‍പ്പറഞ്ഞ എല്ലാ ചേരുവകളും കൂടി ഒരു ബ്ലെന്‍ഡറില്‍ ഇട്ട് നന്നായി അടിച്ചെടുക്കുക ഒരു അരിപ്പയില്‍ കൂടെ അരിച്ച് സര്‍വ് ചെയ്യാവുന്നതാണ്.

നെല്ലിക്ക സംഭാരം
ആവശ്യമായ സാധനങ്ങള്‍

നെല്ലിക്ക 23 എണ്ണം
ഇഞ്ചി ഒരു ചെറിയ കഷണം
പച്ചമുളക് 1 ചെറുത്
തൈര് 1/2 കപ്പ്
ഉപ്പ് ആവശ്യത്തിന്
തണുത്ത വെള്ളം- 1ഗ്ലാസ്

തയ്യാറാക്കുന്ന വിധം

മേല്‍പ്പറഞ്ഞ എല്ലാ ചേരുവകളും കൂടെ ഒരു ബ്ലെന്‍ഡറില് ഇട്ട് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിലേക്ക് പകര്‍ത്തി സെര്‍വ് ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button