Latest NewsInternational

പാകിസ്ഥാനില്‍ നിന്നും സൗദിയിലേയ്ക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെ മലയാളി അറസ്റ്റില്‍ : സംഘത്തില്‍ ഏഴ്‌പേര്‍

കാസര്‍കോട്: പാക്കിസ്ഥാനില്‍ നിന്നും സൗദിയിലേയ്ക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെ മലയാളി ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍. ഗുജറാത്ത് തീരം വഴിയാണ് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനുള്ള നീക്കം നടത്തിയത്. കാസര്‍കോട് സ്വദേശിയായ മലയാളി ഉള്‍പ്പെടെ 8 പേരാണ് പിടിയിലായത്. കാസര്‍കോട് സ്വദേശി അബ്ദുള്‍ സലാം ആണ് പിടിയിലായ മലയാളി. 24 കോടി രൂപയുടെ ഹെറോയിനുമായാണ് സംഘം പിടിയിലായത്.

6 ഇറാന്‍ സ്വദേശികളും ഒരു അഫ്ഗാന്‍ സ്വദേശിയുമാണ് അറസ്റ്റിലായത്. പാക്കിസ്ഥാനില്‍ നിന്നും ഗുജറാത്തിലെ കച്ച് തീരം വഴി സൗദിയിലേക്ക് മയക്കുമരുന്നു കടത്തുന്നതിനുള്ള ശ്രമത്തിനിടെയാണ് സംഘത്തിന്റെ അറസ്റ്റ്. നേരത്തെ ഈ സംഘത്തില്‍ നിന്നും 500 കോടി രൂപ വിലവരുന്ന 100 കിലോ സ്വര്‍ണ്ണ0 പിടിച്ചെടുത്തിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളില്‍ ഒന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button