International

ഈജിപ്തില്‍ ജനഹിതപരിശോധന നാളെ ആരംഭിക്കും

കെയ്റോ: ഈജിപ്തില്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍-സിസിയെ 2030 വരെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്നതിനായി മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ജനഹിതപരിശോധന ശനിയാഴ്ചയാണ് ആരംഭിക്കും

എന്നാല്‍ ഭരണഘടനാ ഭേദഗതികള്‍ ജനഹിതപരിശോധനയില്‍ തള്ളണമെന്ന് വോട്ടര്‍മാരോട് പ്രതിപക്ഷ കക്ഷികളുടെ സഖ്യം ആവശ്യപ്പെട്ടു. ജനാധിപത്യത്തിനു നേരെയുള്ള അതിക്രമം എന്നാണ് ഇടതുപാര്‍ട്ടികളുടെ കൂട്ടായ്മയായ സിവില്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഭേദഗതികളെ വിശേഷിപ്പിച്ചത്.

നിലവില്‍ ഈജിപ്തിലെ ഭരണഘടന പ്രകാരം രണ്ടുവട്ടമാണ് ഒരാള്‍ക്ക് പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ കഴിയുക. ഓരോ വട്ടവും നാലുമുതല്‍ ആറു വര്‍ഷം വരെ കാലാവധിയാണു ലഭിക്കുക.

സിസി അധികാരവും സര്‍ക്കാര്‍ പണവും ഉപയോഗിച്ച് പ്രതിപക്ഷത്തെ ഇല്ലാതാക്കുന്നവെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ ആരോപണം.2014-ലാണ് 64-കാരനായ സിസി മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്തുനിന്നു താഴെയിറക്കിഅധികാരത്തിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button