Election SpecialElection 2019

അമ്മയുടെ സംസ്‌കാരം കഴിഞ്ഞ് ഒരു മണിക്കൂറിനകം പട്ടേല്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍

ഗാന്ധി നഗര്‍ : ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ നഷ്ടം കൈകാര്യം ചെയ്യുന്നത് ഭൂരിഭാഗം ആളുകള്‍ക്കും അതീവ വിഷമകരമായ കാര്യങ്ങളിലൊന്നാണ്. എന്നാല്‍ ഇത്തരത്തിലൊരു സാഹചര്യത്തിലും സമചിത്തത കൈവിടാതെ തെരഞ്ഞെടുപ്പ് ദൗത്യം ഭംഗിയായി പൂര്‍ത്തിയാക്കുകയാണ് ഗുജറാത്തിലെ സബര്‍കന്തയിലെ ഒരു അധ്യാപകന്‍.

അമ്മയുടെ അന്തിമ ചടങ്ങുകള്‍ കഴിഞ്ഞ് ഒരു മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കുകയായിരുന്നു പൊപത്ഭായ് പട്ടേല്‍ എന്ന ഈ അധ്യാപകന്‍. മാതാറവാദ ഗ്രാമത്തിലെ സബര്‍കന്തയിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനാണ് 51 കാരനായ പൊട്ടാഭായ് പട്ടേല്‍, മാര്‍ച്ച് 30 നായിരുന്നു ഇദ്ദേഹത്തിന്റെ അമ്മയുടെ നിര്യാണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, നാലു ദിവസത്തിനുമുമ്പ് സബര്‍കന്ത ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ മീഡിയ സെന്ററില്‍ പട്ടേലിനെ പോസ്റ്റുചെയ്തു. പണം വാങ്ങിയുള്ള വാര്‍ത്തകളും മറ്റ് മീഡിയ ഉള്ളടക്കങ്ങളും നിരീക്ഷിക്കുകയാണ് ഡ്യൂട്ടി. അമ്മയുടെ മരണവാര്‍ത്തയറിഞ്ഞെത്തിയ പട്ടേല്‍ സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞ് ഒറു മണിക്കൂറിനകം തിരികെ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

‘അമ്മയുടെ നഷ്ടം വലുതാണ്, എന്റെ സാന്നിധ്യം അവിടെ ഉണ്ടാകണമെന്ന് കുടുംബാംഗങ്ങളും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വോട്ടെടുപ്പുമായി ബന്ധപ്പെട്ട എന്റെ ഡ്ൂട്ടി നിര്‍വഹിക്കാന്‍ സമയമായി, അതിനാലാണ് ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത് ‘ പട്ടേല്‍ പറഞ്ഞു.

സാധാരണ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഒരു ഭാരമായാണ് മിക്കവരും കാണുന്നതെന്നും എങ്ങനെയെങ്കിലും ഒഴിവാകാനാണ് അവര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ പട്ടേലിന്റെ സമര്‍പ്പണം മാതൃകാപരമാണെന്നും സംസ്ഥാന വിവര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button