Latest NewsKerala

ഓര്‍ത്തഡോക്സ്-യാക്കോബായ സംഘര്‍ഷം; രണ്ടു പേര്‍ക്ക് കുത്തേറ്റു

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ സംഘര്‍ഷം; രണ്ടു പേര്‍ക്ക് കുത്തേറ്റു. എറണാകുളം പഴന്തോട്ടം പള്ളിയിലാണ് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത് . സംഭവത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു. നോട്ടീസ് വിതരണം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. അവകാശത്തെ ചൊല്ലി നേരത്തെയും പള്ളിയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു

ആര്‍ഡിഒയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അന്ന് പ്രശ്നങ്ങള്‍ പരിഹരിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗമായിരുന്നു കുര്‍ബാന അര്‍പ്പിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button