KeralaLatest News

ഗള്‍ഫ് രാജ്യത്ത് 1,000 പേര്‍ക്ക് അവസരം: റിക്രൂട്ട്‌മെന്റ് നോർക്ക് റൂട്ട്‌സ് മുഖേന

തിരുവനന്തപുരം• കുവൈറ്റിലെ അർദ്ധ സർക്കാർ റിക്രൂട്ട്‌മെന്റ് കമ്പനിയായ അൽദുര കമ്പനിയിലേക്ക് മുപ്പതിനും അമ്പതിനും മധ്യേ പ്രായമുള്ള 1000 വനിത ഗാർഹിക തൊഴിലാളികളെ നോർക്ക റൂട്ട്‌സ് മുഖാന്തരം തിരഞ്ഞെടുക്കുന്നു.

ശമ്പളം 110 കെ.ഡി (ഏകദേശം 25,000 രൂപ) .

തിരഞ്ഞടുക്കപ്പെടുന്നവർക്ക് വീസ, വിമാന ടിക്കറ്റ് , താമസം, ഭക്ഷണം, എന്നിവ ഉൾപ്പെടെ നോർക്ക റിക്രൂട്ട്‌മെന്റും തികച്ചും സൗജന്യമാണ്.

താത്പര്യമുള്ളവർ [email protected] ലേക്ക് വിശദമായ ബയോഡേറ്റ, 2 ഫുൾ സൈസ് ഫോട്ടോ എന്നിവ അയക്കണം. കൂടുതൽ വിവരങ്ങൾ 1800-425-3939 (ടോൾ ഫ്രീ) -ൽ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button