Latest NewsElection NewsIndiaElection 2019

‘ മമത ബംഗാളില്‍ ആയുഷ്മാന്‍ ഭാരത് നടപ്പാക്കിയില്ല കാരണം മോദിയുടെ ജനപ്രീതി കൂടുമെന്ന ഭയം ‘: അമിത് ഷാ

ബംഗാളിലെ ക്രമസമാധാന നില തകര്‍ക്കുന്നത് തൃണമൂലാണെന്നും ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണെന്നും അമിത് ഷാ

ഹൂഗ്ലി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കടന്നാക്രമിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഭയന്ന് മമത ബംഗാളില്‍ ആയുഷ്മാന്‍ ഭാരത് നടപ്പാക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു.ബംഗാളിലെ ക്രമസമാധാന നില തകര്‍ക്കുന്നത് തൃണമൂലാണെന്നും ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണെന്നും പറഞ്ഞ അദ്ദേഹം ഫലം പ്രഖ്യാപിക്കുമ്പോള്‍ ബംഗാളിലെ 23 സീറ്റുകളില്‍ താമര വിരിയുമെന്നും അമിത് ഷാ പറഞ്ഞു .

തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ 24 ലക്ഷം ആളുകളാണ് ഗുണഭോക്താക്കളായത്.പക്ഷേ മമതാ ദീദി നിങ്ങളെ പദ്ധതിയുടെ ഭാഗമാകാന്‍ അനുവദിക്കുന്നില്ല.എന്തിനാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്? എന്തിനെന്നാല്‍ അവര്‍ ഇത് നടപ്പാക്കിയാല്‍ പ്രധാനമന്ത്രി കൂടുതല്‍ ജനപ്രിയനായി മാറും.അതാണ് മമതയുടെ പേടി’. അമിത് ഷാ വ്യക്തമാക്കി.

ജമ്മുകാശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന ഒമര്‍ അബ്ദുള്ളയുടെ പരാമര്‍ശത്തിനുള്ള മമതയുടെ അഭിപ്രായം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടതിനോടൊപ്പം മമത നിശബ്ദത പാലിക്കുന്നത് വോട്ട് ബാങ്കിനെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button