Latest NewsElection NewsKerala

കള്ളവോട്ട് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസ്ഥിരമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത്

ന്യൂഡല്‍ഹി: കള്ളവോട്ടില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പ് അട്ടിമിറി ഏത് ഭാഗത്തുനിന്ന് ഉണ്ടായാലും നടപടി വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. കള്ളവോട്ട് സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ ഭീകരവാദികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുത്തിട്ടുണ്ട്. കള്ളവോട്ട് സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മൗനം സൂചിപ്പിക്കുന്നത് കള്ളവോട്ട് അദ്ദേഹത്തിന്റെ അറിവോടെയാണെന്ന ആരോപണം ശരിവയ്ക്കുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസ്ഥിരമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത്. കോഡ് ഓഫ് കോണ്‍ടാക്ട് അല്ല, കോഡ് ഓഫ് നരേന്ദ്രമോഡിയാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുകയാണെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന സ്ഥാപനത്തെ അസ്ഥിരമാക്കാന്‍ അനുവദിക്കില്ല. ഏകാധിപത്യ പരമായി ഒരു സ്ഥാപനം മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി പ്രേരിപ്പിക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധി നടത്തുന്ന പ്രസംഗം ആപല്‍ക്കരമെന്നും മോദിയും അമിത് ഷായും എന്തു നടത്തിയാലും നടപടി ഇല്ല എന്നുമുള്ള നിലപാടിനെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കും. ഈ നിലപാട് അംഗീകരിക്കാനാവുന്നതല്ല എന്നും മുല്ലപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button