Latest NewsKeralaIndia

ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ ബംഗാള്‍ രജിസ്ട്രേഷനുള്ളത്

കാറിനെക്കുറിച്ച്‌ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു

കൊല്ലം: ഭീകര സംഘടനയായ അല്‍ക്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കൊല്ലം സ്വദേശിയായ ഉടമയെ ചോദ്യം ചെയ്യുകയാണ്. കാർ ബംഗാൾ രെജിസ്ട്രേഷൻ ഉള്ളതാണ്.. ഹോണ്ട കാറിനു പിന്നിലായാണ് ലാദന്റെ സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. കാറിനെക്കുറിച്ച്‌ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലടക്കം കര്‍ശനമായ സുരക്ഷാപരിശോധനകളാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലും തമിഴ്നാട്ടിലും ഉള്‍പ്പെടെ എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു. ഇതിനിടയിലാണ് ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.

shortlink

Post Your Comments


Back to top button