Latest NewsIndia

സുരക്ഷിതയായി ജന്മനാട്ടില്‍ മടക്കിയെത്തിച്ചതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നന്ദി പറഞ്ഞ് ഹൈദരാബാദ് സ്വദേശിനി

ദോഹ : തൊഴില്‍ത്തട്ടിപ്പിന് ഇരയായി ഖത്തറില്‍ നരകജീവിതം നയിച്ച യുവതി സുരക്ഷിതയായി ജന്മനാട്ടില്‍ മടങ്ങിയെത്തി. തന്നെ സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്തിച്ചതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നന്ദി പറയുകയാണ് യുവതി. ഹൈദരാബാദ് സ്വദേശിനിയായ സെയ്ദ മറിയമാണ് തൊഴില്‍ തട്ടിപ്പിനു ഇരയായി ഖത്തറില്‍ നരകതുല്യമായ ജിവിതം നയിച്ചിരുന്നത്. സാമ്പത്തികമായി ഏറെ പ്രയാസം ഉണ്ടായിരുന്ന സെയ്ദക്ക് നഴ്സ് ജോലി വാഗ്ദാനം ചെയ്ത ഫാത്തിമ എന്ന സ്ത്രീയാണ് ഹൈദരാബാദില്‍ നിന്ന് ഖത്തറിലേക്ക് എത്തിച്ചത്. ഏപ്രില്‍ 11നാണ് സെയ്ദ ഖത്തറില്‍ എത്തിയത്. ഇവിടെ എത്തിയപ്പോഴാണ് ലഭിച്ചത് നഴ്സിന്റെ ജോലിയല്ല, വീട്ടുജോലിയാണെന്ന് മനസിലായത്. ഖത്തറില്‍ എത്തിയ സെയ്ദയെ കൂട്ടിക്കൊണ്ടുപോയതും ഫാത്തിമ എന്നു പേരായ മറ്റൊരു സ്ത്രീയാണ്. വീട്ടുജോലി വയ്യെന്നറിയിച്ചപ്പോള്‍ 2 ലക്ഷം രൂപ റൊക്കം തന്നാല്‍ തിരിച്ചയയ്ക്കാമെന്നും അല്ലെങ്കില്‍ 5 വര്‍ഷം ജോലി ചെയ്യേണ്ടി വരുമെന്നുമായിരുന്നു മറുപടി.

ഇവര്‍ ഗോപാല്‍ എന്നു പേരായ ഒരു ഏജന്റിനു കൈമാറി. നാലുദിവസം ഗോപാലിന്റെ ഓഫിസില്‍ തടവിലായിരുന്ന ഇവരെ പിന്നീട് ഒരു വീട്ടിലേക്ക് ജോലിക്കയയ്ച്ചു. തന്നെ നാട്ടില്‍ നിന്നെത്തിച്ചത് നഴ്സ് ആയി ജോലി വാഗ്ദാനം ചെയ്താണെന്നും വീട്ടുജോലി വശമില്ലെന്നും അറിയിച്ചതിനെ തുടര്‍ന്ന് സെയ്ദയെ വീട്ടുടമ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. മകളുടെ സ്ഥിതി മനസ്സിലാക്കിയ സെയ്ദയുടെ അമ്മ സുഷമ സ്വരാജിന് മകളുടെ കഷ്ടാവസ്ഥ വിവരിച്ച് കത്തയയ്ക്കുകയായിരുന്നു. ഈ കത്ത് ലഭിച്ച ഉടന്‍ തട്ടിപ്പുകാര്‍ക്കെതിരെ നടപടി ഉറപ്പാക്കാനും സുരക്ഷിതയായി സെയ്ദയെ നാട്ടിലെത്തിക്കാനും സുഷമ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കി. എംബസി ഇടപെടലില്‍ ഗോപാല്‍ പിന്നീട് അറസ്റ്റിലായി. തന്നെ സുരക്ഷിതയായി നാട്ടിലെത്തിച്ച സുഷമ സ്വരാജിന് സെയ്ദ മറിയം നന്ദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button