KeralaLatest News

പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ അപാകതകൾ; രൂക്ഷവിമർശനവുമായി ഹരീഷ് വാസുദേവൻ

കോണ്‍ഗ്രസ് ഭരണകാലത്ത് നിര്‍മ്മാണം ആരംഭിച്ച പാലാരിവട്ടം മേല്‍പ്പാലം രണ്ടുവര്‍ഷം മുമ്പാണ് ഉല്‍ഘാടനം ചെയ്ത് തുറന്നു കൊടുത്തത്. എന്നാല്‍ മേല്‍പ്പാലം അപകടാവസ്ഥയിലാണെന്നു കണ്ടെത്തിയതോടെ അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ ദിവസം അടച്ചിരുന്നു. പാലം അടച്ചതോടെ എറണാകുളത്തെ ഗതാഗതക്കുരുക്ക് വീണ്ടും വര്‍ദ്ധിച്ചു. മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ് കൊച്ചിയില്‍ ഇപ്പോള്‍ രൂപപ്പെടുന്നത്. കാക്കനാട് ഭാഗത്തു നിന്ന് എറണാകുളം ടൗണിലേക്ക് എത്തുന്നതിനുള്ള ഏക മാര്‍ഗ്ഗവും ഇതാണ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടപ്പള്ളി വൈറ്റില റോഡില്‍ പൈപ്പ് ലൈന്‍ സിഗ്‌നലിനു സമീപത്താണ് മേല്‍പ്പാലം. ഇടപ്പിള്ളി ഭാഗത്തേക്കു വരുന്നവരുടെ യാത്ര ബുദ്ധിമുട്ടും വര്‍ദ്ധിക്കുന്നു. പാലം അടച്ചതോടെ എണറാകുളം കാക്കനാട് യാത്രാദൂരവും ദുരിതവും വര്‍ദ്ധിച്ചിരിക്കുകയാണ്.

കോടികൾ മുടക്കി പഞ്ഞിട്ടും ഇത്ര ചുരുങ്ങിയ കാലത്തിനിടയിൽ തന്നെ പാലത്തിൽ അറ്റകുറ്റപ്പണി ചെയ്യേണ്ട അവസ്ഥയാണിപ്പോൾ. സംഭവത്തിൽ അഴിമതിക്ക് കൂട്ടുനിവർക്ക് നേരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവൻ. ഒരു പാലത്തിനെ മാത്രം അവസ്ഥയല്ല ഇത് കോടികൾ മുടക്കി പണി കഴിപ്പിച്ചു എന്ന് പറയുന്ന പല സംവിധാനങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്.  100 കോടിരൂപ മുടക്കി പണിത ഹൈക്കോടതി കെട്ടിടം 10 വർഷത്തിനുള്ളിൽ പലയിടത്തും പൊളിഞ്ഞു തുടങ്ങി.  10 വർഷത്തേക്ക് പോലും maintenance കരാർ ഇല്ലാതെ പാലാരിവട്ടം മേൽപ്പാല കരാറുകാരന് സർക്കാർ എങ്ങനെ കരാർ നൽകി? PWD മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനെതിരെയും PWD സെക്രട്ടറിയ്ക്ക് എതിരെയും എന്തുകൊണ്ട് കേസെടുക്കുന്നില്ല? ഇത്തരം ചോദ്യങ്ങളാണ് ഹരീഷ് വാസുദേവൻ മുന്നോട്ടുവയ്ക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

100 വർഷം പഴക്കമുള്ള കോട്ടയം നാഗമ്പടം മേൽപ്പാലം ബോംബിട്ടു തകർക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട കാഴ്ച നമുക്കു മുൻപിൽ ഉള്ളപ്പോഴാണ് പാലാരിവട്ടം ഹൈവേ മേൽപ്പാലം 2 വർഷം കൊണ്ട് കേടായത് !!

100 കോടിരൂപ മുടക്കി പണിത ഹൈക്കോടതി കെട്ടിടം 10 വർഷത്തിനുള്ളിൽ പലയിടത്തും പൊളിഞ്ഞു തുടങ്ങി, ബലക്ഷയം. മിക്കപ്പോഴും പ്രവർത്തിക്കാത്ത എസ്കലേറ്ററും ലിഫ്റ്റുകളും.

10 വർഷത്തേക്ക് പോലും maintenance കരാർ ഇല്ലാതെ പാലാരിവട്ടം മേൽപ്പാല കരാറുകാരന് സർക്കാർ എങ്ങനെ കരാർ നൽകി? PWD മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനെതിരെയും PWD സെക്രട്ടറിയ്ക്ക് എതിരെയും എന്തുകൊണ്ട് കേസെടുക്കുന്നില്ല? ആരൊക്കെയാണ് കരാറുകാർ? TO സൂരജിന് എതിരായ പഴയ കേസുകൾ എന്തായി?

വിജിലൻസ് കേസ് എന്ന പ്രഹസനം ഇനിയും വേണ്ട സുധാകരൻ മന്ത്രീ. അത് എങ്ങുമെത്താതെ വിജിലൻസ് അവസാനിപ്പിക്കും. അപകടമുണ്ടാക്കും വിധം മോശം റോഡ് പണിതത്തിൽ negligence നു ക്രിമിനൽ കേസെടുക്കണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടണം. റോഡ്‌സ് & ബ്രിഡ്ജസ് കോർപ്പറേഷൻ സബ്ടെൻഡർ കൊടുക്കുന്ന പരിപാടി നിർത്തണം. പറ്റുമോ? പാലത്തിൽ ഇപ്പോൾ മുടക്കേണ്ടി വരുന്ന പണം വീഴ്ചവരുത്തിയവരിൽ നിന്ന് ഈടാക്കാൻ നിയമനടപടി ആരംഭിക്കുമോ? ആര്, എപ്പോ, എങ്ങനെ ഇത് മോണിറ്റർ ചെയ്തു ജനങ്ങളെ അറിയിക്കും?

എന്ന്, ഹൈക്കോടതി കെട്ടിടം ഇടിഞ്ഞു തലയിൽ വീഴില്ലെന്ന വിശ്വാസത്തിൽ എന്നും അവിടെ ജോലിക്ക് പോകുന്ന ഒരു പൗരൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button