KeralaLatest News

പ്രശ്‌നമുണ്ടായാല്‍ കണ്ടക്ടര്‍ ഇടപെടണം; കെ.എസ്.ആര്‍.ടി.സി യുടെ പുതിയ സര്‍ക്കുലര്‍ ഇങ്ങനെ

തിരുവനന്തപുരം : കെ.എസ്.ആ.ടി.സി യില്‍ യാത്രക്കാന്‍ തമ്മില്‍ പ്രശ്‌നമുണ്ടായാല്‍ കണ്ടക്ടര്‍മാര്‍ കാഴ്ചക്കാരായ് നില്‍ക്കാറുണ്ട്. എന്നാല്‍ ഇനി മുതല്‍ അത് പറ്റില്ല. യാത്രക്കാരില്‍ നിന്ന് അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയാന്‍ ശ്രമിക്കാത്തതു കണ്ടക്ടര്‍മാരുടെ ഗുരുതര വീഴ്ചയെന്നു ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.ബസുകളില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടായാല്‍ അവ കണ്ടക്ടര്‍മാര്‍ തന്നെ ഇടപെട്ടു പരിഹരിക്കണമെന്ന നിര്‍ദേശം ഓപ്പറേഷന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യൂണിറ്റ് അധികാരികള്‍ക്കു നല്‍കി.

പലപ്പോഴും പ്രൈവറ്റ് ബസുകളില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ ജീവനക്കാര്‍ ഇടപെട്ടാണ് അത് പരിഹരിക്കുന്നത്. ഇത്തരമൊരു ഇടപെടല്‍ കെ.എസ്.ആ.ടി.സി യില്‍ ഇല്ലാത്തത് യാത്രക്കാരെ പലപ്പോഴും പ്രതിസന്ധിയിലാക്കും. മധ്യസ്തത്തിന് ആളില്ലാതെ വഴക്കും കയ്യേറ്റവുമെല്ലാം അങ്ങനെ നീണ്ടു പോകും. എന്നാല്‍ ഇതിനെല്ലാം ഒരു പരിഹാരം കാണാനും യാത്രക്കാര്‍ക്ക് കെ.എസ്.ആ.ടി.സിയോടുള്ള അവമതിപ്പ് ഒഴുവാക്കാനും വേണ്ടി സഹായിക്കുന്നതാണ് പുതിയ ഉത്തരവ്. യാത്രക്കാരുടെ ബുദ്ധിമുട്ടുകളില്‍ കണ്ടക്ടര്‍മാര്‍ ഇടപെടാത്തതു യാത്രക്കാര്‍ക്കു കെഎസ്ആര്‍ടിസിയോടുള്ള മതിപ്പ് കുറയുന്നതിനും അപ്രീതിക്കും ഇടയാക്കുന്നുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു. സമാനമായ ഒട്ടേറെ പരാതികള്‍ യാത്രക്കാരില്‍ നിന്നു കെഎസ്ആര്‍ടിസിക്ക് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button