Latest NewsUAEGulf

അമിതവേഗതയില്‍ കാര്‍ റേസിങ് : നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം

അല്‍ ഐന്‍: അമിതവേഗതയില്‍ കാര്‍ റേസിങ നടത്തിയ നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം. സാധാരണ കാറില്‍ നിന്ന് സ്‌പോര്‍സ് കാറിന്റെ മാതൃകയില്‍ രൂപമാറ്റം വരുത്തിയ കാറില്‍ റേസിങ് നടത്തുന്നതിനിടെയാണ് നാലുപേരുടെ മരണത്തില്‍ കലാശിച്ച അപകടം നടന്നത്. അല്‍ ഐനിലെ അല്‍ നസ്റിയ ഭാഗത്താണ് അപകടം നടന്നത്. രണ്ടുകാറുകളാണ് പൊതുനിരത്തില്‍ റേസിങ് നടത്തിയത്. ഇതിലൊന്ന് റോഡിന് വശത്തുള്ള പോസ്റ്റിലിടിച്ച് തകരുകയായിരുന്നു. ഇതിലെ ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും മരിച്ചു. മറ്റേ വാഹനം റോഡ് മുറിച്ചുകടക്കുകയിരുന്ന രണ്ടുസ്ത്രീകളുടെ ദേഹത്തിടിച്ചു. ഇരുവരും മരിച്ചു. സ്ത്രീകള്‍ റോഡ് മുറിച്ചുകടക്കാന്‍ അനുവദനീയമായ സ്ഥലത്തുകൂടി തന്നെയായിരുന്നു നടന്നിരുന്നത് എന്നതും അപകടങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഈ വാഹനങ്ങള്‍ പ്രത്യേകമായി രൂപമാറ്റം വരുത്തിയവയും വേഗം ഉയര്‍ത്താനുള്ള സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ത്തവയുമായിരുന്നുവെന്ന് അല്‍ ഐന്‍ പോലീസ് ഗതാഗത വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സലിം ബിന്‍ ബാറഖ് അല്‍ ദാഹിരി പറഞ്ഞു.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. വാഹനങ്ങളില്‍ അനുവദനീയമല്ലാത്ത രൂപമാറ്റം വരുത്തരുതെന്നും എന്‍ജിന്‍ക്ഷമത വര്‍ധിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. വാഹനമോടിക്കുന്നവര്‍ ഗതാഗതനിയമം പാലിക്കണം. അതിവേഗം വലിയ അപകടത്തിലാണ് കലാശിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button