Latest NewsElection NewsIndia

മമതാ ബാനര്‍ജിയുടെ അനന്തരവന്റെ എതിർ സ്ഥാനാർഥിയായ ബിജെപി നേതാവിനെതിരെ പോക്സോ കേസ്

മമതാ ബാനര്‍ജിയുടെ അനന്തരവനും എതിര്‍ സ്ഥാനാര്‍ഥിയുമായ അഭിഷേക് ബാനര്‍ജിയുടെ ഗൂഢാലോചനയാണ് ഈ കേസിനു പിന്നിലെന്നാണ് നിലഞ്ജൻ റോയിയുടെ അഭിപ്രായം.

കോ​ല്‍​ക്ക​ത്ത: പീ​ഡ​ന​ക്കേ​സി​ല്‍ പ​ശ്ചി​മ ബം​ഗാ​ളി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം. ഡ​യ​മ​ണ്ട് ഹാ​ര്‍​ബ​ര്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി നി​ല​ഞ്ജ​ന്‍ റോ​യി​യെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പ​ശ്ചി​മ ബം​ഗാ​ള്‍ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി.മമതാ ബാനര്‍ജിയുടെ അനന്തരവനും എതിര്‍ സ്ഥാനാര്‍ഥിയുമായ അഭിഷേക് ബാനര്‍ജിയുടെ ഗൂഢാലോചനയാണ് ഈ കേസിനു പിന്നിലെന്നാണ് നിലഞ്ജൻ റോയിയുടെ അഭിപ്രായം.

ബിജെപിയെ പരാജയപ്പെടുത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തെറ്റായ കേസ് എടുത്തിരിക്കുകയാമെന്ന് ബിജെപി സംസ്താന വൈസ് പ്രസിഡന്റ് ജയപ്രകാശ് മജുംദാര്‍ ആരോപിച്ചു.പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റി​നു​ള്ള നി​ര്‍​ദേ​ശം. ഏ​പ്രി​ല്‍ 26-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. റോ​യി​യെ കാ​ണാ​ന്‍ പോ​യ പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നു കാ​ട്ടി മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​തെ​ങ്കി​ലും അ​റ​സ്റ്റി​നു പോ​ലീ​സ് ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button