KeralaLatest News

ദുബായ് പോലീസിനെ കണ്ട് പഠിക്കണം; ഡിജിപി ദുബായിലേക്ക്

തിരുവനന്തപുരം: ദുബായ് പോലീസ് സ്‌റ്റേഷനിലെ സാങ്കേതിക വിദ്യകള്‍ കണ്ടുപഠിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ദുബായിലേക്ക്. ലോക്‌നാഥ് ബെഹ്‌റയും പാലക്കാട് കെഎപി ll ബറ്റാലിയന്‍ കമന്‍ഡാന്റ് ദേബേഷ് കുമാര്‍ ബെഹ്‌റയുമാണ് ദുബായിലേക്ക് പോകുന്നത്. ദുബായില്‍ പൂര്‍ണമായും സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷന്റെ സാങ്കേതിക വിദ്യ മനസ്സിലാക്കുന്നതിനാണ് യാത്ര.

മേയ് 18 മുതല്‍ 20 വരെയാണു യാത്ര. മാര്‍ച്ച് 19 മുതല്‍ 21 വരെയായിരുന്നു യാത്രയ്ക്കായി നേരത്തേ തീരുമാനിച്ചിരുന്ന ദിവസങ്ങള്‍. എന്നാല്‍ പൊതു തിരഞ്ഞെടുപ്പ് കാരണം യാത്ര മാറ്റി വയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button