Latest NewsIndia

പ്രധാനമന്ത്രിയ്‌ക്കെതിരെ വിവാദ പരാമര്‍ശം : കോണ്‍ഗ്രസ് നേതാവ് നവ ജ്യോത് സിങ് സിദ്ദുവിനെതിരെ ദേശീയ വനിതാ കമ്മീഷന്‍

ന്യഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് നവ ജ്യോത് സിങ് സിദ്ദുവിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ രംഗത്ത്. സിദ്ദൂവിന്റേത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന് രേഖ ശര്‍മ്മ പറഞ്ഞു. പ്രധാനമന്ത്രിയ്‌ക്കെതിരെയുള്ള പ്രസ്താവനയെ ശക്തമായി എതിര്‍ക്കുന്നു. പ്രധാനമന്ത്രിയെ നവവധുവിനോടുപമിച്ചാണ് നവജ്യോത് സിദ്ദു രംഗത്ത് വന്നത്. നരേന്ദ്രമോദിയെ നവവധുവുമായി ഉപമിച്ച സിദ്ദു വധു വളകള്‍ കൊണ്ട് ശബ്ദം ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ആവശ്യത്തിന് ചപ്പാത്തി ഉണ്ടാക്കില്ല എന്നുമായിരുന്നു പറഞ്ഞത്..

ഇത് കാണിക്കുന്നത് സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ മനോഭാവമാണ്. അദ്ദേഹം മനസ്സിലാക്കുന്നത് സ്ത്രീകള്‍ റൊട്ടിയുണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണോ? ഒരു ഭാഗത്ത് ഇന്ത്യന്‍ സ്ത്രീകള്‍ എല്ലാ ഗ്ലാസ് സീലിങ്ങുകളും പൊട്ടിച്ചെറിയുകയാണ്. എന്നാല്‍ സിദ്ദുവിന് സ്ത്രീവിരുദ്ധതയുടെ ഗ്ലാസൂകളിലൂടെയെ സ്ത്രീകളെ കാണാന്‍ കഴിയൂ..’ രേഖ ശര്‍മ ട്വിറ്ററില്‍ കുറിച്ചു.

‘മോദി ജീ വധുവിനെപോലെയാണ്. അവര്‍ കുറച്ച് ചപ്പാത്തികളേ ഉണ്ടാക്കുന്നുള്ളു. പക്ഷെ അവര്‍ വളകള്‍കൊണ്ട് ശബ്ദമുണ്ടാക്കുന്നതിനാല്‍ അയല്‍വാസികള്‍ അവര്‍ കൂടുതല്‍ ജോലി ചെയ്തതായി കരുതുന്നു. ഇത് തന്നെയാണ് മോദി സര്‍ക്കാരും ചെയ്ത് കൊണ്ടിരിക്കുന്നത്.’ നവ ജ്യോത് സിങ് സിദ്ദു പറഞ്ഞു.

സിദ്ദു മുന്‍പും വിവാദപരാമര്‍ശങ്ങളില്‍ കുടുങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി നേതാക്കളെ കറുത്ത തൊലിയുള്ള ബ്രിട്ടീഷുകാര്‍ എന്ന് വിളിച്ചത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button