Latest NewsIndia

ബംഗാളിൽ നടക്കുന്നത് മമതയുടെ ഏകാധിപത്യം: മ​മ​ത​യെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍​നി​ന്നും വി​ല​ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തൃ​ണ​മൂ​ല്‍ കോണ്‍ഗ്രസ് പ്ര​വ​ര്‍​ത്ത​ക​രെ മ​മ​ത പ്ര​കോ​പി​ത​രാ​ക്കി ബി​ജെ​പി​ക്കെ​തി​രെ ഇ​ള​ക്കി​വി​ടു​ക​യാ​ണെ​ന്നു കേ​ന്ദ്ര​മ​ന്ത്രി മു​ഖ്താ​ര്‍ അ​ബ്ബാ​സ് ന​ഖ്‌​വി

ന്യൂ​ഡ​ല്‍​ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ വാക്‌പോര് മാത്രമല്ല സംഘഷങ്ങളും തുടര്‍കഥയാവുകയാണ്. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​യെ​ന്നും മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണ​ത്തി​ല്‍​നി​ന്ന് വി​ല​ക്ക​ണ​മെ​ന്നുമാണ് ബിജെപി ആവശ്യം.തൃ​ണ​മൂ​ല്‍ കോണ്‍ഗ്രസ് പ്ര​വ​ര്‍​ത്ത​ക​രെ മ​മ​ത പ്ര​കോ​പി​ത​രാ​ക്കി ബി​ജെ​പി​ക്കെ​തി​രെ ഇ​ള​ക്കി​വി​ടു​ക​യാ​ണെ​ന്നു കേ​ന്ദ്ര​മ​ന്ത്രി മു​ഖ്താ​ര്‍ അ​ബ്ബാ​സ് ന​ഖ്‌​വി പ​റ​ഞ്ഞു. മ​മ​ത​യെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍​നി​ന്നും വി​ല​ക്ക​ണ​മെ​ന്നും ന​ഖ്‌​വി ആ​വ​ശ്യ​പ്പെ​ട്ടു.

ബംഗാളില്‍ മമതയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും ഏകാധിപത്യം തുടരാനാണെങ്കില്‍ പിന്നെന്തിനാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു. അമിത് ഷായുടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് കാരണമൊന്നും ഇല്ലാതെയാണ് മമത അനുമതി നിഷേധിച്ചത്. ഹെലികോപ്റ്റര്‍ ഇറക്കാനും അനുമതി നല്‍കിയില്ല. ബുള്ളറ്റിനെക്കാള്‍ ഫലപ്രദമാണ് ബാലറ്റ്, ബംഗാളില്‍ ബിജെപി അധികാരത്തിലെത്തും. ഏകാധിപത്യം തുടരാന്‍ ആണെങ്കില്‍ പിന്നെന്തിനാണ് തെരെഞ്ഞെടുപ്പ് നടത്തുന്നതെന്നും ജാവദേക്കര്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button