Latest NewsIndia

പൂര്‍ണ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ കര്‍ഫ്യൂ ഭേദിച്ച് ഓട്ടോക്കാരന്‍

സാമുദായിക സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്നാണ് ഹൈലകണ്ടി നഗരത്തില്‍ കഴിഞ്ഞ ദിവസം കര്‍ഫ്യു ഏര്‍പ്പെടുത്തിയത്

ഗുവാഹത്തി: പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ കനത്ത കര്‍ഫ്യു ലംഘിച്ച ഓട്ടോക്കാരന്‍ ഹീറോയായി. രണ്ടു ദിവസം മുമ്പ് ആസാമിലെ ഹൈലകണ്ടിയിലാണ് സംഭവം നടന്നത്. മുസ്ലീമായ മഖ്ബൂലാണ് പ്രസവ വേദനയെ തുടര്‍ന്ന് പിടഞ്ഞ നന്ദിത എന്ന ഹിന്ദു സ്ത്രീയെ എല്ലാ പ്രതിബന്ധങ്ങളേയും തകര്‍ത്തു കൊണ്ട് ആശുപത്രിയില്‍ എത്തിച്ചത്.

സാമുദായിക സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്നാണ് ഹൈലകണ്ടി നഗരത്തില്‍ കഴിഞ്ഞ ദിവസം കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. വാഹനങ്ങള്‍ പോലും നിരോധിച്ചിരുന്നു. ഇതിനിടെ നന്ദിതയ്ക്ക് പ്രസവ വേദന ഉണ്ടാവുകയായിരുന്നു. ഭാര്യയെ എങ്ങനെ ആശുപത്രിയിലേയ്ക്ക് എത്തിക്കുമെന്നറിയാതെ നിസ്സാഹനായി നിന്ന ഭര്‍ത്താവ് റുബോണ്‍ ദാസിനടുത്തേയ്ക്കാണ് എന്ത് പ്രശ്‌നമുണ്ടെങ്കിലും താന്‍ ഓട്ടോയിറക്കാമെന്ന് പറഞ്ഞ് ഇവരുടെ അയല്‍വാസി കൂടിയായ മഖ്ബൂല്‍ എത്തിയത്. മഖബൂലിന്റെ ആത്മവിശ്വാസം ഒന്നുകൊണ്ടു മാത്രാമണ് നന്ദിതയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്. പിന്നീടിവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും കുട്ടിക്ക് ശാന്തി എന്ന് പേരിടുകയും ചെയ്തു.

നന്ദിതയെ സമയത്തിന് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത് മഖ്ബൂലിന്റെ ധീരതയും മനുഷ്യത്വവും കൊണ്ട് മാത്രമാണെന്ന് പിന്നീട് ഇവരെ സന്ദര്‍ശിച്ച ജില്ല പൊലീസ് സൂപ്രണ്ട് മോഹനീഷ് മിശ്ര പറഞ്ഞു. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ സ്‌നേഹത്തോടെ കഴിയുന്ന ഇത്തരം കഥകളാണ് നാട് കേള്‍ക്കേണ്ടതെന്ന് ഇദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇവിടെ നടന്ന സംഘര്‍ഷത്തില്‍ പോലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 12 കടകള്‍ കൊള്ളയടിച്ചു. 15 വാഹനങ്ങളാണ് തകര്‍ക്കപ്പെട്ടത്. നന്ദിതയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ റുമോണ്‍ ദാസ് നിരവധി ബന്ധുക്കളെ വിളിച്ചിരുന്നെങ്കിലും ആരും വാഹനമിറക്കാന്‍ തയ്യാറായിരുന്നില്ല.

സമയത്ത് ആശുപത്രിയില്‍ എത്തുമോയെന്ന പേടി മാത്രമായിരുന്നു തന്റെ മനസില്‍ ആ സമയത്ത് ഉണ്ടായിരുന്നതെന്ന് മഖ്ബൂല്‍ പറഞ്ഞു. കൃത്യ സമയത്തിന് ഈശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചതിലും അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നതിലും ദൈവത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button