Latest NewsMenHealth & Fitness

നീലച്ചിത്രങ്ങള്‍ കാണുന്ന പുരുഷന്മാർക്ക് സംഭവിക്കുന്ന മാറ്റം വളരെയേറെ ഗുണകരം, എന്നാൽ ശ്രദ്ധിക്കേണ്ടത്

ആക്രമണ സ്വഭാവമുള്ള വീഡിയോകള്‍ കാണുമ്പോള്‍ അവരുടെ കോര്‍ട്ടിസോള്‍ അളവാണ് കൂടുന്നതായി കാണപ്പെട്ടത്.

നീലച്ചിത്രങ്ങള്‍ കാണുന്ന പുരുഷന്മാർക്ക് സന്തോഷവാർത്ത. നിങ്ങളെ കൂടുതല്‍ ഭാരം എടുക്കാനും, ഉന്മേഷത്തോടെ വ്യായാമം ചെയ്യാന്‍ സഹായിക്കുവാനുമുള്ള ചെറിയ മാറ്റങ്ങള്‍ ഇത്തരം ചിത്രങ്ങള്‍ കാണുന്നത് നിങ്ങളെ സഹായിക്കുമെന്നാണ് പുതിയ പഠനം. ഈ പഠനത്തിന്റെ ഭാഗമായി 12 അത്‌ലറ്റുകളെ നീലച്ചിത്രങ്ങള്‍, സങ്കട ചിത്രങ്ങള്‍, തമാശ വീഡിയോകള്‍ തുടങ്ങി പല വിധത്തിലുള്ള വീഡിയോ ക്ലിപ്പുകള്‍ കാണിക്കുകയുണ്ടായി. ഇതിനുശേഷം ഇവരെ കൊണ്ട് 3 റെപ്പ് സ്ക്വാട്ട് മാക്‌സ് എന്ന് വിളിക്കുന്ന ഭാരം എടുക്കുന്ന വ്യായാമം ചെയ്യിക്കുക എന്നതായിരുന്നു ഉദ്ദേശം.

പഠനത്തിന്റെ ഭാഗമായി 20 യുവാക്കള്‍ക്ക് മുഴുനീള നീലച്ചിത്രം കാണിച്ചുകൊടുത്തപ്പോള്‍ അവരുടെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് 35 ശതമാനം ഉയര്‍ന്നതായി കാണപ്പെട്ടു. വര്‍ദ്ധനവ് കണ്ടുതുടങ്ങിയത് ചിത്രം ആരംഭിച്ച്‌ 15 മിനിട്ടുകള്‍ക്കകം ആണെങ്കിലും 60-90 മിനിറ്റുകള്‍ ആയപ്പോളാണ് ഉയര്‍ന്ന അളവിലേക്ക് എത്തിയത്. ഇത് സൂചിപ്പിക്കുന്നത് അവരില്‍ പ്രചോദനവും മത്സരബുദ്ധിയും ഉയര്‍ത്തി, തളര്‍ച്ച കുറയ്ക്കുന്നു എന്നതാണ്.നീലച്ചിത്രം കണ്ടതിന് ശേഷം ഈ വ്യായാമം ചെയ്തവര്‍ കൂടുതല്‍ നന്നായി ചെയ്യുന്നതായും, അവരുടെ ടെസ്റ്റോസ്റ്റിറോണ്‍ കൂടിയതായും കാണപ്പെട്ടു.

എന്നാല്‍, ആക്രമണ സ്വഭാവമുള്ള വീഡിയോകള്‍ കാണുമ്പോള്‍ അവരുടെ കോര്‍ട്ടിസോള്‍ അളവാണ് കൂടുന്നതായി കാണപ്പെട്ടത്.സാധാരണ ഗതിയില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് 500nh/dl ആണെങ്കില്‍, നീലച്ചിത്രങ്ങള്‍ പോലെ ഉത്തേജനം നല്‍കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ അത് 35% വര്‍ദ്ധിച്ച്‌, ഏകദേശം 675nh/do എന്ന അളവിലേക്ക് എത്തിച്ചേരുന്നതാണ്. ഇത് വ്യായാമം ചെയ്യുമ്പോള്‍ ഉത്തേജനവും നല്‍കുന്നു. എന്നാല്‍, ഇന്ന് ജിമ്മുകളില്‍ പലരും ചെയ്യുന്ന പോലെ ടെസ്റ്റോസ്റ്റിറോണ്‍ ശരീരത്തില്‍ കുത്തിവയ്ക്കുന്ന പരിപാടി ചെയ്യുമ്പോള്‍ കിട്ടുന്ന അതേ ഫലം ഇതില്‍നിന്ന് പ്രതീക്ഷിക്കരുത്.

സിന്തറ്റിക്ക് ടെസ്റ്റോസ്റ്റിറോണ്‍ കുത്തിവയ്ക്കുന്നത് ശരീരത്തിലെ സ്വാഭാവിക ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദനത്തെ സാരമായി ബാധിക്കുകയും ചെയ്യും. ഏകദേശം 80% ഗവേഷണങ്ങളും സൂചിപ്പിക്കുന്നത് ഉത്തേജനം നല്‍കുന്ന ഇത്തരം ചിത്രങ്ങള്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കും എന്നത് തന്നെയാണ്.ഒരു പ്രധാന കാര്യം ശ്രദ്ധയില്‍ പെട്ടത് എന്തെന്നാല്‍, ഈ ഉന്മേഷവും പ്രസരിപ്പും വര്‍ദ്ധിച്ചത് ഇവര്‍ പോണ്‍ മുഴുവന്‍ കണ്ട് കഴിഞ്ഞു സ്വയംഭോഗം ചെയ്ത ശേഷം അല്ല എന്നതാണ്. അതിനു ശേഷമാണ് നിങ്ങള്‍ ജിമ്മില്‍ വര്‍ക്ക്‌ഔട്ട് ചെയ്യുന്നത് എങ്കില്‍ നിങ്ങള്‍ക്ക് നേരത്തെ പറഞ്ഞത്പോലെയുള്ള പ്രസരിപ്പോ ഉന്മേഷമോ ഉണ്ടാകുകയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button