Latest NewsJobs & VacanciesEducation & Career

സഖി വൺ സ്റ്റോപ്പ് സെന്ററിലെ വിവിധ തസതികകളില്‍ കരാർ അടിസ്ഥാനത്തിൽ നിയമനം

തൃശൂർ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ച സഖി വൺ സ്റ്റോപ്പ് സെന്ററിലേക്കു സെന്റർ അഡ്മിനിസ്‌ട്രേറ്റർ (സ്ത്രീകൾ മാത്രം), കേസ് വർക്കർ (സ്ത്രീകൾ മാത്രം), സൈക്കോസോഷ്യൽ കൗൺസിലർ, ഐടി സ്റ്റാഫ് (സ്ത്രീകൾ മാത്രം), മൾട്ടി പർപ്പസ് ഹെൽപ്പർ (സ്ത്രീകൾ മാത്രം), സെക്യൂരിറ്റി ഓഫീസർ (പുരുഷൻമാർ മാത്രം) തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവുകൾ വീതമാണുളളത്.

സൈക്കോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദമാണ് സെന്റർ അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ, സൈക്കോസോഷ്യൽ കൗൺസിലർ തസ്തികളുടെ യോഗ്യത. സത്രീകൾക്കും കുട്ടികൾക്കുമെതിരായുളള അതിക്രമങ്ങൾക്കെതിരെ പ്രവർത്തിച്ചിട്ടുളള പ്രവൃത്തിപരിചയം അഭിലക്ഷണീയം. ഐടി /കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ. പ്രവൃത്തിപരിചയം അഭിലക്ഷണീയം. എഴുത്തും വായനയുമാണ് മൾട്ടി പർപ്പസ് ഹെൽപ്പറുടെ യോഗ്യത. ഹോസ്റ്റൽ / അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ കുക്ക്, ക്ലിനിങ്, സ്റ്റാഫ്, ആശുപത്രി അറ്റൻഡർ എന്നിവയിലുളള പവൃത്തിപരിചയം അഭിലക്ഷണീയം. മൂന്ന് വർഷത്തെ പവൃത്തിപരിചയമാണ് സെക്യൂരിറ്റി ഓഫീസറുടെ യോഗ്യത. വിമുക്തഭടൻമാർക്ക് മുൻഗണന.

താൽപര്യമുളളവർ അപേക്ഷ മെയ് 31 നകം വനിതാ പ്രൊട്ടക്ഷൻ ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ്, തൃശൂർ എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം. അപേക്ഷഫോറവും വിശദവിവരങ്ങളും വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ : 8281999058.

shortlink

Related Articles

Post Your Comments

Related Articles


Back to top button