Latest NewsIndia

അരുണാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി തരംഗം: തകർന്നടിഞ്ഞു കോൺഗ്രസ്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു കഴിഞ്ഞു. 47 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 36 സീറ്റുകൾ നേടി ബിജെപി ആധിപത്യമുറപ്പിച്ചു. 4 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 4 ഇടത്ത് ജെഡിയു വിജയിച്ചു. എൻപിപി 3 സീറ്റിലും പിപി ഒ എ 1 സീറ്റിലും ജയിച്ചു.

2014-ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന 60 സീറ്റുകളില്‍ കോണ്‍ഗ്രസ് ആധിപത്യമായിരുന്നു. അന്ന് 42 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 11 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ 5 സീറ്റും മറ്റുള്ളവര്‍ക്ക് 2 സീറ്റുമായിരുന്നു അന്ന് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button