Latest NewsIndiaElection 2019

ഹിന്ദിസംസാരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമല്ല ഇന്ത്യ, തമിഴ്നാടിനെ അവഗണിച്ച് പോകാൻ കേന്ദ്രത്തിന് ആകില്ലെന്ന് സ്റ്റാലിൻ

ചെന്നൈ: നരേന്ദ്ര മോഡി സര്‍ക്കാറിന് തമിഴ്‌നാടിനെ അവഗണിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന സൂചന നല്‍കി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഇന്ത്യയെന്നാൽ ചില ഹിന്ദി സംസ്ഥാനങ്ങള്‍ മാത്രമല്ലെന്നും കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറിന് ഒരു സംസ്ഥാനത്തെയും അവഗണിക്കാന്‍ കഴിയില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

രാജ്യത്ത് മൊത്തത്തിൽ യു.പി.എയ്ക്ക് തിരച്ചടി ഉണ്ടായത് മൂലം തമിഴ്‌നാട്ടിലെ വിജയം കൊണ്ട് കാര്യമില്ലാതായെന്ന പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി നൽകുകയായിരുന്നു സ്റ്റാലിന്‍. തമിഴ്നാട്ടില്‍ 38-ല്‍ 37 മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഒരുമണ്ഡലത്തിലും മികവുറ്റ വിജയമാണ് ഡി.എം.കെയുടെ നേതൃത്വത്തിലുള്ള യു.പി.എ നേടിയത്. 19 സീറ്റുകളിൽ മത്സരിച്ച ഡിഎംകെ മുഴുവനിടത്തും വിജയിച്ചു.

2014ൽ ഒരിടത്തും ജയിക്കാനാകാത്ത നിലയിൽ നിന്നാണ് അവർ ഇത്രയേറെ മുന്നേറ്റം നടത്തിയത്. സ്റ്റാലിന്റെ നേതൃപാടവമാണ് വിജയത്തിന്റെ കാതൽ. ഇതോടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പുതിയ സാരഥിയായി സ്റ്റാലിൻ മാറി

shortlink

Related Articles

Post Your Comments

Related Articles


Back to top button