Latest NewsUAEGulf

പ്രവാസിയെ നാടുകടത്താന്‍ വാഹനത്തില്‍ ലഹരിമരുന്ന് ഒളിപ്പിച്ചു; ഒടുവില്‍ തൊഴിലുടമയ്ക്ക് സംഭവിച്ചതിങ്ങനെ

റാസല്‍ഖൈമ: പ്രവാസി ജീവനക്കാരന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച സംഭവത്തില്‍ വനിതയായ തൊഴിലുടമയും ഭര്‍ത്താവും അടക്കം നാല് പേര്‍ പിടിയിലായി. റാസല്‍ഖൈമയിലാണ് സംഭവം. ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യാനും നാടുകടത്തുവാനും അതുവഴി വിസ റദ്ദാക്കാനുമായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. തൊഴിലുടമയും ഭര്‍ത്താവും ഇവരുടെ ഒരു ബന്ധുവുമാണ് കേസില്‍ അറസ്റ്റിലായത്. മയക്കുമരുന്നിന് അടിമയായ മറ്റൊരാളെ ഉപയോഗിച്ചായിരുന്നു ഇവര്‍ പ്രവാസിയെ കുടുക്കാന്‍ നോക്കിയത്.

താന്‍ പ്രവാസിയുടെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെന്ന് സമ്മതിച്ച പ്രധാനപ്രതി എന്നാല്‍ അത് സ്വബോധത്തോടെ ചെയ്തതല്ലായിരുന്നുവെന്ന് വാദിച്ചു. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതിനാല്‍ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. തന്നോട് ആരും ആവശ്യപ്പെട്ടിട്ടല്ല മയക്കുമരുന്ന് ഒളിപ്പിച്ചതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. പ്രതിയുടെ മൊഴി കണക്കിലെടുത്ത് തൊഴിലുടമയെയും ബന്ധുവിനെയും കുറ്റവിമുക്തരാക്കണമെന്ന് ഇവരുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഭര്‍ത്താവ് പ്രോസിക്യൂഷന് മുന്‍പാകെ കുറ്റം സമ്മതിച്ചതാണ്. ഇപ്പോള്‍ പ്രധാനപ്രതി മറ്റുള്ളവരെ രക്ഷിക്കാനായി പ്രധാനപ്രതി കളവ് പറയുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുകയായിരുന്നു. കേസ് മെയ് 29ലേക്ക് കോടതി മാറ്റി വെച്ചിരിക്കയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button