Latest NewsInternational

നരേന്ദ്രമോദി ഇന്ത്യയെ ഒന്നിപ്പിയ്ക്കുന്ന നേതാവ് : മറ്റാര്‍ക്കും ഇല്ലാത്ത കഴിവ് മോദിയ്ക്കു മാത്രം അമേരിക്കയിലെ ടൈം മാസിക പുറത്തുവിട്ട ലേഖനം ഇങ്ങനെ

വാഷ്ംഗ്ടണ്‍ : നരേന്ദ്രമോദി ഇന്ത്യയെ ഒന്നിപ്പിയ്ക്കുന്ന നേതാവ് . മറ്റാര്‍ക്കും ഇല്ലാത്ത കഴിവ് മോദിയ്ക്കു മാത്രം അമേരിക്കയിലെ ടൈം മാസിക പുറത്തുവിട്ട ലേഖനം ഇങ്ങനെ,  മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് മാസികയില്‍ ലേഖനം വന്നിരിക്കുന്നത്. ‘ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന നേതാവെ’ന്നാണ് മോദിയെ ഇപ്പോള്‍ മാസിക വിശേഷിപ്പിച്ചിരിക്കുന്നത്.

‘മറ്റാര്‍ക്കും കഴിയാത്തത് പോലെ മോദി ഇന്ത്യയെ ഒന്നിപ്പിക്കുന്നു’ എന്ന തലക്കെട്ടിലാണ് മാസികയില്‍ ലേഖനം വന്നത്. മനോജ് ലാദ്വ എന്നൊരാളാണ് ലേഖനം എഴുതിയിരിക്കുന്നത്. 2014ല്‍ നരേന്ദ്ര മോദിക്കായി പ്രചരണം നടത്തിയ ആളാണ് മനോജ് ലാദ്വ. പിന്നാക്ക സമുദായത്തില്‍ ജനിച്ച ജനിച്ചയാളെന്നതാണ് മോദിയെ ഐക്യത്തിന്റെ നേതാവാക്കി മാറ്റുന്നതെന്നും ലേഖനത്തില്‍ പറയുന്നു. ടൈം മാസികയുടെ വെബ്‌സൈറ്റിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ച് വന്നിരിക്കുന്നത്.

പല തട്ടുകളിലായി ഭിന്നിച്ച് നില്‍ക്കുന്ന ഇന്ത്യയിലെ ജനങ്ങളെ മോദി സമര്‍ത്ഥമായി ഒന്നിപ്പിച്ചുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ മോദി വോട്ടര്‍മാരെ ഒന്നിപ്പിച്ചത് പോലെ മറ്റാരും ചെയ്തിട്ടില്ല. തന്റെ പുരോഗമന നയങ്ങളിലൂടെ മോദി ഇന്ത്യക്കാരുടെ പട്ടിണി മാറ്റി. ലേഖനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button