Latest NewsGulf

ജി.സി.സി-അറബ് ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ പ്രധാനമന്ത്രി; ഇറാൻ പ്രധാന ചർച്ചാവിഷയം

ദമ്മാം: ജി.സി.സി-അറബ് ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ പ്രധാനമന്ത്രി, പ്രതീക്ഷയോടെ ലോക രാഷ്ട്രങ്ങൾ പുതിയ നീക്കത്തെ നോക്കിക്കാണുന്നത്. ഭീകരതയ്ക്ക് നൽകുന്ന സഹായം ഇറാൻ നിർത്തണമെന്ന് അറബ് ഉച്ചകോടിയിൽ അറബ് നേതാക്കൾ ആവശ്യപ്പെട്ടു.

കൂടാതെ ഇസ്ലാമിക ഉച്ചകോടിയ്ക്കും അറബ് ഉച്ചകോടിയ്ക്കും പുറമെയാണ് ഗൾഫ് മേഖലയിലെ അടിയന്തര സാഹചര്യം ചർച്ച ചെയ്യാനായി ജി.സി.സി രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി സൗദി ഭരണാധികാരി സൽമാൻ രാജാവ് വിളിച്ചത്. ഉച്ചകോടിയില്‍ സംബന്ധിക്കാനായാണ് ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിൻ നാസിർ ബിൻ ഖലീഫ അൽഥാനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മക്കയിലെത്തിയത്. രണ്ടു വർഷം മുൻപ് സൗദിയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്റ്റും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ശേഷം ആദ്യമായാണ് ഉന്നതതല ഖത്തർ സംഘം സൗദിയിലെത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിലും അറബ് ഉച്ചകോടിയിലും ഖത്തർ സംഘം പങ്കെടുത്തു.

കൂടാതെ ഇന്ന് നടക്കുന്ന 56 ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയിലും ഖത്തർ സംഘം പങ്കെടുക്കും. ഇതിലും ഇറാനാകും പ്രധാന ചർച്ചാ വിഷയം. ഭീകര പ്രവർത്തനങ്ങൾക്ക് നൽകുന്ന സഹായം ഇറാൻ നിർത്തണമെന്ന് ഇന്നലെ ചേർന്ന അറബ് ഉച്ചകോടിയിൽ അറബ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. സുരക്ഷ തകർക്കാനും ഗൾഫ് മേഖലയെ അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്ന ഇറാന്റെ നടപടികളെ അറബ് – മുസ്ലിം രാഷ്ട്രത്തലവന്മാർ ശക്തമായി അപലപിച്ചു. ഇറാൻ ഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര സമൂഹം കർശന നടപടികൾ കൈക്കൊള്ളണമെന്നും  അറബ് ഉച്ചകോടി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button