Latest NewsIndia

13പേരുമായി പറന്ന ഇന്ത്യന്‍ വ്യോമസേന വിമാനം കാണാതായി

ദിസ്‌പൂര്‍: 13പേരുമായി പറന്ന ഇന്ത്യന്‍ വ്യോമസേന വിമാനം കാണാതായി. അസമിലെ ജോര്‍ഹാട്ടില്‍ നിന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടു കൂടി അരുണാചല്‍ പ്രദേശിലെ മെച്ചുക്ക വാലിയിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ അന്റനോവ് എന്‍- 32 വിഭാഗത്തില്‍പെട്ട വിമാനം ചൈനാ അതിര്‍ത്തിക്ക് സമീപം കാണാതായെന്നാണ് റിപ്പോർട്ട്. എട്ട് ജീവനക്കാരും, അഞ്ച് യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.  ചൈനാ അതിര്‍ത്തിക്ക്  സമീപമാണ് മെച്ചുക്ക വാലി സ്ഥിതി ചെയ്യുന്നത്. വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയതായി വ്യോമസേന അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button