Latest NewsIndia

2000 കോടിയേറെ രൂപയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : കേസിലെ മുഖ്യപ്രതി മന്‍സൂര്‍ അഹമ്മദ് ഖാന്‍ എവിടെയെന്ന് പൊലീസ്

ബെംഗളൂരു : 2000 കോടിയേറെ രൂപയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയ ുഖ്യപ്രതി മന്‍സൂര്‍ അഹമ്മദ് ഖാന് വേണ്ടി വലവിരിച്ച് പൊലീസ്.
ശിവാജി നഗറിലെ ഐഎംഎ ജ്വല്ലറി ഉടമയാണ് നിക്ഷേപ തട്ടിപ്പു നടത്തി ദുബായിലേയ്ക്ക് മുങ്ങിയത്. ഈ മാസം 8നു ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു എമിറേറ്റ്‌സ് വിമാനത്തില്‍ പുറപ്പെട്ടതിന്റെ രേഖകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗ് 400 കോടി രൂപ വാങ്ങി കബളിപ്പിച്ചുവെന്നും അതിനാല്‍ ജീവനൊടുക്കുകയാണെന്നും ശബ്ദ സന്ദേശം പ്രചരിപ്പിച്ച ശേഷമാണ് മന്‍സൂര്‍ അഹമ്മദ് ഖാന്‍ മുങ്ങിയത്. തട്ടിപ്പില്‍ പങ്കില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയാണെന്നും റോഷന്‍ ബെയ്ഗ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

മന്‍സൂറിനും ഐഎംഎ ജ്വല്ലറിക്കും എതിരെ ഇന്നലെയും ആയിരക്കണക്കിനു പരാതികളാണ് ലഭിച്ചത്. നിക്ഷേപകരില്‍ നിന്നു സമാഹരിച്ച 2000 കോടിയിലേറെ രൂപയുമായി മന്‍സൂര്‍ കടന്നുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പക്ഷേ ഇന്നലെ വരെ 30000 പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ തട്ടിപ്പിന്റെ വ്യാപ്തി ഇതിലും വലുതായിരിക്കാമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ഐഎംഎ ഗ്രൂപ്പിന്റെ ഓഡിറ്ററെയും എസ്‌ഐടി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button