Latest NewsSaudi ArabiaGulf

വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക മേഖലയില്‍ സ്വദേശിവത്ക്കരണം ഊര്‍ജിതമാക്കി സൗദി

റിയാദ് : വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക മേഖലയില്‍ സ്വദേശിവത്ക്കരണം ഊര്‍ജിതമാക്കി സൗദി . സ്വദേശിവത്കരണ പദ്ധതികളുടെ വിശദാംശങ്ങള്‍ സൗദി കിരീടാവകാശി വിശദീകരിച്ചു. ഇതിനായി രണ്ട് ബില്യണ്‍ റിയാല്‍ ഈ വര്‍ഷം ചിലവഴിക്കും.

നേരത്തെ പ്രഖ്യാപിച്ച സ്വദേശിവത്കരണം ശക്തമായി നടപ്പാക്കുന്നതിനാണ് പദ്ധതി. ഇതിനായി രണ്ട് ബില്യണ്‍ റിയാലാണ് ഈ വര്‍ഷം അനുവദിക്കുക. എണ്ണേതര മേഖലയിലെ നേട്ടം ലക്ഷ്യം വെച്ചാണ് പദ്ധതി. കൂടുതല്‍ ജോലികള്‍ കാര്‍ഷിക, ആരോഗ്യ, ഷിപ്പിങ് മേഖലയില്‍ സൃഷ്ടിക്കും.

അടുത്ത വര്‍ഷം വിദ്യാഭ്യാസ മേഖലയില്‍ ഒരു ബില്യണ്‍ റിയാലിന്റെ നിക്ഷേപമാണ് ലക്ഷ്യം. ഈ മേഖലയിലും സ്വദേശികള്‍ത്ത് കൂടുതല്‍ അവസരം നല്‍കും. അരാംകോയുടെ ഓഹരി വില്‍പന പൂര്‍ത്തിയാക്കുമെന്നും ഒരഭിമുഖത്തില്‍ കിരീടാവകാശി വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ സേവനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കും. സമഗ്രമാറ്റം സാമ്പത്തിക മേഖലയില്‍ വരുത്തി സൌദിയെ മുന്‍നിരയില്‍ എത്തിക്കുമെന്നും കിരീടാവകാശി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button