NattuvarthaLatest News

വിൽപ്പനക്ക് വച്ചിരുന്ന മത്സ്യങ്ങൾ മാസങ്ങളോളം പഴക്കമുള്ളത്; പരിശോധനാ സംഘത്തിന് നേരെ പ്രതിഷേധമുയർത്തി ജീവനക്കാർ

ആരോഗ്യ വിഭാഗം ജീവനക്കാര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിൽ ആണ് മാസങ്ങളോളം പഴക്കമുള്ള മത്സ്യങ്ങള്‍ പിടികൂടിയത്

ചേർത്തല: വിൽപ്പനക്ക് വച്ചിരുന്ന മത്സ്യങ്ങൾ മാസങ്ങളോളം പഴക്കമുള്ളത്, ചേര്‍ത്തല മുട്ടം മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിൽ വില്‍പ്പനയ്ക്ക് വച്ചിരുന്ന ആറുമാസത്തോളം പഴക്കമുള്ള മത്സ്യങ്ങള്‍ പിടികൂടി. ഇന്ന് രാവിലെ പത്ത് മണിയോടെ ചേർത്തല നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിൽ ആണ് മാസങ്ങളോളം പഴക്കമുള്ള മുന്നൂറ് കിലോയോളം തൂക്കം വരുന്ന കേര മത്സ്യങ്ങള്‍ പിടികൂടിയത്.

മത്സ്യങ്ങളില്‍ പലതിന്‍റെയും കണ്ണ്, ചെകിള ഭാഗങ്ങൾ മുഴുവാനായും ദ്രവിച്ചിരുന്നു. മുട്ടം മാർക്കറ്റിലെ മത്സ്യ മൊത്ത വിതരണക്കാരായ പ്രസാദ്, നാസർ, അഭിലാഷ്, ജോയി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് മത്സ്യങ്ങള്‍.
പരിശോധനാ സംഘത്തിന് നേരെ പ്രതിഷേധമുണ്ടായതോടെ ബലപ്രയോഗത്തിലൂടെയാണ് മീനുകൾ പിടിച്ചെടുത്തത്. ഇതിനിടെ മീനുകൾ സൈക്കിളിൽ കടത്താൻ ശ്രമിച്ചതും പരിശോധന വിഭാഗം തടഞ്ഞതും പ്രതിഷേധത്തിനിടയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button