KeralaLatest News

ശമ്പളം ഇല്ല : ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പ്രതിസന്ധിയില്‍.  ബിഎസ്എന്‍എല്‍ കേരളാ സര്‍ക്കിളിലുള്ള കരാര്‍ ജീവനക്കാര്‍ക്കാണ് അഞ്ച് മാസമായി ശമ്പളം ലഭിയ്ക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. നഷ്ടത്തെ തുടര്‍ന്ന് ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ മുന്നോടിയായാണ് കരാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കാത്തതെന്നാണ് പരാതി.

പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പലയിടത്തും കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍ പൂട്ടി. 6,000ല്‍ അധികം കരാര്‍ ജീവനക്കാരാണ് ബിഎസ്എന്‍എല്‍ കേരളാ സര്‍ക്കിളില്‍ ഉള്ളത്. കേബിള്‍, ബ്രോഡ്ബാന്‍ഡ് അറ്റകുറ്റപ്പണി, കസ്റ്റമര്‍ കെയര്‍ സെന്റര്‍ അസിസ്റ്റന്റ് തുടങ്ങിയ ജോലികളിലാണ് പ്രധാനമായും കരാര്‍ ജീവനക്കാരെ നിയമിച്ചിരുന്നത്. എന്നാല്‍ അഞ്ച് മാസമായി ഇവര്‍ക്ക് ആര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല.
ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഏറ്റെടുത്തിരുന്നത് മീ ഗാര്‍ഡ്, ഐഐഎംഎസ് എന്നീ രണ്ട് കമ്പനികളാണ്. ഈ കമ്പനികള്‍ക്ക് കുടിശ്ശിക വന്നതോടെ ഇവര്‍ പണം നല്‍കുന്നത് നിര്‍ത്തുകയും ചെയ്തു. ശമ്പളം ആരോട് ചോദിക്കണമെന്ന് ആറിയാത്ത അവസ്ഥയിലാണ് ജീവനക്കാര്‍ ഇപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button