Latest NewsKerala

കോഴിക്കോട് ഇനി പ്രകാശിക്കും ; പുതിയ പദ്ധതിയുമായി നഗരസഭ

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വഴിയോരങ്ങളിൽ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയൊരുങ്ങുന്നു.ലൈറ്റുകള്‍ സ്ഥാപിക്കാനും പരിപാലനത്തിനും പ്രതിമാസം 58 ലക്ഷം രൂപയോളമാണ് ചെലവ്. കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്മെന്‍റ് കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുക.

നിലവിൽ നഗരത്തിൽ 36,000ത്തോളം തെരുവുവിളക്കുകളുണ്ടെങ്കിലും ഇതിൽ പകുതിയും ഉപയോഗരഹിതമാണ്. പത്തു വര്‍ഷത്തേക്കാണ് കരാർ കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്മെന്‍റ് കോര്‍പറേഷന് നഗരസഭ കൈമാറുന്നത്. കമ്പനി നഗരത്തിലെ മുഴുവന്‍ ലൈറ്റുകളും പുനസ്ഥാപിക്കും. ഒരു ലൈറ്റ് പോയാല്‍ 48 മണിക്കൂറിനകം പുനസ്ഥാപിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. ഇല്ലെങ്കിൽ പിഴ നൽകേണ്ടി വരും.

ഇല്ലെങ്കില്‍ കമ്പനി പിഴ നല്‍കേണ്ടി വരും. വിളക്ക് കത്താതായാൽ സെന്‍ട്രല്‍ മോണിറ്ററിംഗ് സിസ്റ്റം വഴി നഗരസഭയ്ക്കും കമ്പനിയ്ക്കും അറിയാൻ സാധിക്കും.നിലവില്‍ 56 ലക്ഷത്തോളം രൂപയാണ് തെരുവുവിളക്കുകള്‍ മാറ്റുന്നതിനും മെയിന്‍റനന്‍സിനും വൈദ്യുതിക്കുമായി നഗരസഭ പ്രതിമാസം ചെലവിടുന്നത്. പുതിയ പദ്ധതിയിൽ ചിലവ് 2 ലക്ഷം വർധിക്കുമെങ്കിലും ലാഭമുണ്ടാകുമെന്ന് നഗരസഭ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button