Latest NewsIndia

മുന്നാക്ക വിഭാഗ സംവരണം; കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹര്‍ജികളില്‍ ഉടന്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി : മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി 16 മുതല്‍ വാദം കേള്‍ക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും സാമ്പത്തിക സംവരണത്തിന് 15(6), 16(6) അനുഛേദങ്ങള്‍ കൂട്ടിച്ചേര്‍ത്തതു ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നാണു ഹര്‍ജിക്കാരുടെ വാദം.

1992ലെ ഇന്ദിരാ സാഹ്നി കേസില്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കും എതിരാണു തീരുമാനമെന്നു ഹര്‍ജിക്കാര്‍ വാദിക്കുന്നു. മാത്രമല്ല, സാമ്പത്തിക സംവരണം കൂടി ഏര്‍പ്പെടുത്തുന്നതോടെ സുപ്രീം കോടതി നിഷ്‌കര്‍ഷിച്ച പരമാവധി 50% സംവരണം എന്ന പരിധി മറികടക്കുകയുമാണെന്നു യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടനയും ചില അഭിഭാഷകരും നല്‍കിയ ഹര്‍ജികളില്‍ പറയുന്നു.
കഴിഞ്ഞ ജനുവരിയില്‍ ഭരണഘടനയുടെ 103ാം ഭേദഗതിയിലൂടെയാണു പാര്‍ലമെന്റ് രാജ്യത്തു സാമ്പത്തിക സംവരണം നടപ്പാക്കിയത്. ഈ നടപടി സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളും ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ച് കേള്‍ക്കും.

സാമ്പത്തിക സംവരണ നിയമം അനുസരിച്ച് എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമ്പത്തിക സംവരണം ലഭിക്കും. നിലവിലെ സംവരണത്തെ ഇതു ബാധിക്കില്ല. തവര്‍ചന്ദ് ഗെലോട്ടാണ് ആയിരുന്നു ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. സാമ്പത്തിക നീതി ഉറപ്പാക്കുകയാണു സാമ്പത്തിക സംവരണത്തിന്റെ ലക്ഷ്യം. ഭരണഘടനയുടെ പതിനഞ്ചാം വകുപ്പില്‍ ‘സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനു പ്രത്യേക വ്യവസ്ഥ കൊണ്ടുവരുന്നതിനു തടസ്സമില്ലെന്ന 6ാം അനുച്ഛേദമാണു ഭേദഗതിയായി ലോക്‌സഭ കൂട്ടിച്ചേര്‍ത്തത്. സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു വ്യവസ്ഥ ബാധകമാണ്, ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു ബാധകമല്ല. 10% ആണു പരമാവധി സംവരണ പരിധി.

6ാം വകുപ്പും ആറാം അനുച്ഛേദവും കൂട്ടിച്ചേര്‍ത്താണു ഭേദഗതി ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ 10% തൊഴില്‍ സംവരണം ഉറപ്പാക്കുന്നതാണിത്. പട്ടിക, പിന്നാക്ക വിഭാഗങ്ങള്‍ക്കും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വിദ്യാഭ്യാസ സംവരണം നല്‍കാനുള്ള ഭരണഘടനാ വകുപ്പിലും സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളെക്കുറിച്ചു പരാമര്‍ശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button