KeralaLatest News

വെള്ളപൊക്കം ബാങ്കിങ് ശൃഖലയെ അവതാളത്തിലാക്കി; ഉടന്‍ പുനസ്ഥാപിക്കുമെന്ന് അധികൃതര്‍, ലക്ഷകണക്കിന് ജീവനക്കാരുടെ ശമ്പളം മുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള വിതരണം മുടങ്ങി. പെന്‍ഷന്‍ വിതരണവും ഭാഗികമായി തടസ്സപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലും ശമ്പള വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.ഇന്നു വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്.

മുംബൈയിലെ വെള്ളപ്പൊക്കമാണു കോര്‍ ബാങ്കിങ് ശൃംഖല അവതാളത്തിലാക്കിയതെന്നും ഇന്നു പുനഃസ്ഥാപിക്കുമെന്നും ട്രഷറി വൃത്തങ്ങളും അറിയിച്ചു.പകുതിയോളം സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഈ മാസം മുതല്‍ ട്രഷറിയിലെ ഇടിഎസ്ബി (എംപ്ലോയീ ട്രഷറി സേവിങ്‌സ് ബാങ്ക്) അക്കൗണ്ട് വഴിയാണു ശമ്പള വിതരണം.

ആകെയുള്ള അഞ്ചര ലക്ഷം ജീവനക്കാരില്‍ തിങ്കളാഴ്ചയും ഇന്നലെയുമായി 3 ലക്ഷം പേര്‍ക്കാണു ശമ്പളം ലഭിക്കേണ്ടിയിരുന്നത്. ഇതില്‍ 2 ലക്ഷം പേര്‍ക്കാണു മുടങ്ങിയത്. ധന, പൊതുഭരണ, ട്രഷറി വകുപ്പ് ജീവനക്കാര്‍ക്കു മാത്രമാണു തടസ്സമില്ലാതെ ശമ്പളം ലഭിച്ചത്.

റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിങ് ശൃംഖലയായ ഇ-കുബേറിലെ സാങ്കേതിക തകരാര്‍ കാരണം ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്യപ്പെടാഞ്ഞതാണു മുടങ്ങാന്‍ കാരണമെന്നു മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. അതേസമയം, സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണു ശമ്പളവിതരണം മുടങ്ങാന്‍ കാരണമെന്നു സംശയിക്കുന്നതായി പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു.

ആദ്യം ഇടിഎസ്ബി അക്കൗണ്ടിലും തുടര്‍ന്നു ബാങ്ക് അക്കൗണ്ടിലേക്കും ശമ്പളം മാറ്റും. സാങ്കേതിക തകരാര്‍ കാരണം ഇവരുടെ ശമ്പളവും ബാങ്കിലേക്കു മാറ്റാനായില്ല. അടുത്ത മാസം മുതല്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം ഇടിഎസ്ബി അക്കൗണ്ട് വഴിയാണു നല്‍കുക. ഇടിഎസ്ബിയില്‍ നിന്നു ബാങ്കിലേക്കു ശമ്പളം മാറ്റണമെന്നുള്ളവര്‍ ഈ മാസം 15 ന് മുന്‍പ് ഡിഡിഒമാരെ അറിയിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button