KeralaNews

അഭിഭാഷക-മാധ്യമപ്രവര്‍ത്തക സംഘര്‍ഷം; അന്വേഷണ കമ്മീഷന് ചെലവായത് 1.84 കോടി രൂപ

 

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിയോഗിച്ച അന്വേഷണ കമ്മീഷന് 1.84 കോടി രൂപ ചെലവായെന്ന് മുഖ്യമന്ത്രി. നിയമസഭയിലാണ് ഈ വിവരം രേഖാമൂലം അറിയിച്ചത്. സംഘര്‍ഷത്തില്‍ അന്വേഷണത്തിന് നിയോഗിച്ച ജസ്റ്റിസ് മുഹമ്മദ് കമ്മീഷന് 5 തവണയാണ് കാലാവധി നീട്ടി നല്‍കിയത്.

30 മാസത്തോളം കമ്മീഷന് കാലാവധി ലഭിച്ചു. അതേസമയം എന്തിനാണ് ഇത്രയും തുക ചെലവായതെന്ന് മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ല. കെ.സി.ജോസഫ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം രേഖാമൂലം സഭയെ മുഖ്യമന്ത്രി അറിയിച്ചത്. സംഘര്‍ഷം സംബന്ധിച്ച് കാര്യമായ നടപടികളോ നിര്‍ദേശങ്ങളോ കമ്മീഷന്‍ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇത്രയും ഭീമമായ തുക ചെലവഴിച്ചത് ചോദ്യചിഹ്നമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button