Latest NewsIndia

സംസ്‌കാരവും പ്രതാപവും സംഗമിക്കുന്ന നഗരമാണ് ജയ്പൂര്‍; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: യുനെസ്‌കോയുടെ ലോകപൈതൃക നഗരങ്ങളുടെ പട്ടികയില്‍ ജയ്പൂരിനെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയ്പൂർ പ്രതാപ നഗരമാണ്. അതുപോലെതന്നെ മികച്ച സംസ്കാര നഗരവുമാണ്. ജയ്‌പൂരിന്റെ പ്രത്യേകത എന്തെന്നാൽ ഇത് രണ്ടും ഒരുപോലെ സംഗമിക്കുന്നു എന്നതാണ്. മോദി സന്തോഷത്തോടെ പ്രതികരിച്ചു.

ജയ്‌പൂരിന്റെ ഈ പ്രത്യേകതയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങളെ ഇവിടെ എത്തിക്കുന്നത്. ഇപ്പോൾ ലോക പൈതൃക പട്ടിയില്‍ ജയ്പൂര്‍ ഇടം പിടിച്ചിരിക്കുന്നു. അതിൽ വളരെ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജസ്ഥാന്റെ തലസ്ഥാനമാണ് ജയ്പൂര്‍. ഹവാ മഹല്‍, ജന്ദര്‍ മന്ദര്‍, അംബര്‍ പാലസ് എന്നിങ്ങനെ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ജയ്പൂരിലുണ്ട്.

ലോകപൈതൃക നഗരമായി ജയ്പൂരിനെ പ്രഖ്യാപിച്ച വിവരം ട്വിറ്ററിലൂടെയാണ് യുനെസ്‌കോ അറിയിച്ചത്. ജപ്പാനിലെ മോസു ഫുറുച്ചി കോഫുന്‍ ഗ്രൂപ്പ്; മൗണ്ട് തോബ്‌സ് ഓഫ് ആന്‍ഷ്യന്‍ഡ് ജപ്പാന്‍, ഇന്തോനേഷ്യയിലെ ഓംബിലിന്‍ കോള്‍ മൈനിംഗ് ഹെറിറ്റേജ് ഓഫ് സോഹലിന്റോ, ചൈനയിലെ ആര്‍ക്കിയോളജിക്കല്‍ റുയില്‍സ് ഓഫ് ലിങ്കസു സിറ്റി, ആസ്‌ട്രേലിയയിലെ ബുദ്ജിം കള്‍ച്ചറല്‍ ലാന്റ് സ്‌കേപ്പ്, ബഹ്‌റിനിലെ ദില്‍മുന്‍ ബുറിയല്‍ മൗണ്ട്‌സ്, എന്നിവയാണ് ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് നഗരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button